Image

അന്‍വര്‍ റഷീദ്‌ ചിത്രത്തില്‍ നസ്രിയ-ഫഹദ്‌ മുഖ്യവേഷത്തില്‍ എത്തുന്നു

Published on 16 September, 2014
അന്‍വര്‍ റഷീദ്‌ ചിത്രത്തില്‍ നസ്രിയ-ഫഹദ്‌ മുഖ്യവേഷത്തില്‍ എത്തുന്നു
അന്‍വര്‍ റഷീദ്‌ സംവിധാനം ചെയ്യുന്ന മണിയറയിലെ ജിന്ന്‌ എന്ന ചിത്രത്തില്‍ ഫഹദ്‌ഫാസിലിന്റെ നായികയായി നസ്രിയ എത്തുന്നു. മിന്‍ഹാല്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മുഹമ്മദാലി നിര്‍മ്മിക്കുന്ന സിനിമയാണ്‌ മണിയറയിലെ ജിന്ന്‌.മധുവിധു ആഘോഷവുമായി ഫഹദും നസ്രിയയും ഇപ്പോള്‍ അമേരിക്കയിലാണ്‌.

ഫഹദ്‌ ഫാസിലും നസ്രിയയും. ബാംഗ്ലൂര്‍ ഡെയ്‌സില്‍ മാത്രമല്ല ഇവര്‍ ഒന്നിച്ചത്‌. പ്രമാണിയില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്‌. വിവാഹത്തിനു ശേഷം നസ്രിയ അഭിനയിക്കില്ലെന്നായിരുന്നു കേട്ടിരുന്നത്‌. എന്നാല്‍ ഫഹദോ നസ്രിയയോ അത്‌ സ്ഥിരീകരിച്ചിരുന്നില്ല.

താരജോഡികള്‍ ഒന്നിച്ച്‌ എത്തുന്നതു കാണാന്‍ കാത്തിരിക്കുകയാണ്‌ സിനിമാ പ്രേമികള്‍.
അന്‍വര്‍ റഷീദ്‌ ചിത്രത്തില്‍ നസ്രിയ-ഫഹദ്‌ മുഖ്യവേഷത്തില്‍ എത്തുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക