Image

എ.ജി പൊട്ടന്‍, ചവുട്ടി പുറത്താക്കണം: പി.സി. ജോര്‍ജ്‌

Published on 04 December, 2011
എ.ജി പൊട്ടന്‍, ചവുട്ടി പുറത്താക്കണം: പി.സി. ജോര്‍ജ്‌
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഹൈക്കോടതിയില്‍ വിവാദ പ്രസ്‌താവന നടത്തിയ അഡ്വക്കേറ്റ്‌ ജനറല്‍ കെപി ദണ്ഡപാണി പൊട്ടനും തൊപ്പിയാനുമാണ്‌. അയാളെ ചവുട്ടി പുറത്താക്കണമെന്നും ഗവണ്‍മെന്റ്‌ ചീഫ്‌ വിപ്പ്‌ പിസി ജോര്‍ജ്‌ പറഞ്ഞു.

അതേസമയം മുല്ലപ്പെരിയാര്‍ പരാമര്‍ശത്തിന്റെ പേരില്‍ രാജിവയ്‌ക്കില്ലെന്ന്‌ അഡ്വക്കേറ്റ്‌ ജനറല്‍ കെപി ദണ്ഡപാണി അറിയിച്ചു. കൊച്ചിയിലെ ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കവേയാണ്‌ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്‌.താന്‍ തെറ്റൊന്നും ചെയ്‌തിട്ടില്ല. ഇന്നലെ ഒരു സംഭവം ഉണ്ടായി, അത്‌ കഴിഞ്ഞു. ഇന്ന്‌ താന്‍ വീണ്ടും സര്‍ക്കാരിന്‌ വേണ്ടി കോടതിയില്‍ ഹാജരായെന്നായിരുന്നു ദണ്ഡപാണി പറഞ്ഞത്‌.

എന്നാല്‍ എ.ജി വിഷയത്തില്‍ നാളെ മന്ത്രി സഭാ യോഗം ചേര്‍ന്ന്‌ തീരുമാനം കൈക്കൊള്ളുമെന്ന്‌ വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക