Image

ഇന്ത്യയ്‌ക്ക്‌ യുറേനിയം നല്‍കാന്‍ തയാര്‍: ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

Published on 04 December, 2011
ഇന്ത്യയ്‌ക്ക്‌ യുറേനിയം നല്‍കാന്‍ തയാര്‍: ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി
സിഡ്‌നി: ഇന്ത്യക്കു യുറേനിയം നല്‍കാന്‍ തയാറാണെന്ന്‌ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ജൂലിയ ഗില്ലാഡ്‌ അറിയിച്ചു. നേരത്തെ ഇന്ത്യയ്‌ക്ക്‌ യുറേനിയം നല്‍കുന്നതിനുള്ള വിലക്കുണ്ട്‌. ഈ വിലക്ക്‌ നീക്കണമെന്ന പ്രമേയത്തിന്‌ ഓസ്‌ട്രേലിയന്‍ ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടിയുടെ ദേശീയ സമ്മേളനത്തില്‍ അംഗീകാരമായി. സിഡ്‌നിയില്‍ നടന്ന പാര്‍ട്ടിയുടെ ദേശീയ സമ്മേളനത്തിലാണ്‌ 185നെതിരെ 216 വോട്ട്‌ നേടി പ്രമേയം പാസായത്‌.ഇന്ത്യയ്‌ക്കുള്ള വിലക്കു നീക്കുന്ന കാര്യം ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടിയുടെ അടുത്തമാസം നടക്കുന്ന സമ്മേളനം ചര്‍ച്ച ചെയ്യും.

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവുമായി നല്ല ബന്ധം ഉറപ്പാക്കേണ്ടതുണ്ടെന്നും ചൈനക്ക്‌ യുറേനിയം നല്‍കുമ്പോള്‍ ആണവ രംഗത്ത്‌ സംശുദ്ധ ചരിത്രമുള്ള ഇന്ത്യക്ക ്‌നല്‍കില്ലെന്ന്‌ പറയുന്നതില്‍ അര്‍ഥമില്ലെന്നും പാര്‍ട്ടി സമ്മേളനത്തില്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ജൂലിയ ഗിലാഡ്‌ വ്യക്തമാക്കി. പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും ഇക്കാര്യത്തില്‍ തങ്ങള്‍ ഒറ്റക്കെട്ടാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക