Image

അസൂയ (ആറാം ഭാഗം: കൊല്ലം തെല്‍മ ടെക്‌സസ്)

കൊല്ലം തെല്‍മ ടെക്‌സസ് Published on 13 September, 2014
  അസൂയ (ആറാം ഭാഗം: കൊല്ലം തെല്‍മ ടെക്‌സസ്)
ഏഴാം ഭാഗത്തോടുകൂടി ഈ പരമ്പര അവസാനിക്കുകയാണ്. കാരണം ഈ ലേഖനപരമ്പര തുടര്‍ന്നു നീട്ടിക്കൊണ്ടു പോകുന്നതില്‍ അര്‍ത്ഥമില്ല,. കഴിഞ്ഞ ലക്കങ്ങളില്‍ 'അസൂയ'യുടെ ഉത്ഭവം എവിടെ നിന്നാണ് തുടങ്ങിയതെന്നും, അത് ദൈവത്തിന്റെ ശത്രുവാണ് കുറിച്ചതെന്നും, ആ ശത്രു ഭൂമിയിലുള്ള എല്ലാ മനുഷ്യനെന്നും ഉള്ള ആ പരിജ്ഞാനം നമുക്ക് ലഭിച്ചു കഴിഞ്ഞാല്‍ വീണ്ടും ആ പാപവികാരത്തിന് പ്രലോഭനമുണ്ടാകുമ്പോള്‍ അവയെ തള്ളിക്കളഞ്ഞ് ദൈവത്തിന്റെ ശത്രുവില്‍ നിന്നുള്ള യാതൊന്നും നമുക്കു വേണ്ട വേണ്ട എന്നു തീരുമാനിച്ച് ദൈവത്തോടു പറ്റിച്ചേര്‍ന്ന് കൂടുതല്‍ കൃപാവരങ്ങള്‍ നേടിയെടുക്കാന്‍ നാം ശ്രമിക്കുന്നു.
പറയുവാനുള്ളതെല്ലാം ഏഴു ലക്കങ്ങളിലായി പറഞ്ഞു തീര്‍ക്കുന്നു. കേള്‍ക്കാന്‍ ചെവിയുള്ളവര്‍ , കേള്‍ക്കട്ടെ, കാണാന്‍ കണ്ണുള്ളവര്‍ കാണട്ടെ, മനസ്സിലാക്കാന്‍ കഴിയുന്നവര്‍ മനസ്സിലാക്കട്ടെ.
രണ്ടു സുഹൃത്തുക്കളില്‍ ഒരാള്‍ ഒരു കട തുറന്നു. പല നല്ല ഉല്‍പന്നങ്ങളും കടയില്‍ സുലഭമാണ്. മറ്റേ സുഹൃത്തു പറഞ്ഞു ' നിന്റെ ഒരു ശത്രു അപ്പുറത്തെ കവലയില്‍ നിന്നെ തോല്‍പിക്കാന്‍ മറ്റൊരു കട തുറന്നിട്ടുണ്ട്. പക്ഷെ, ഞാനൊരിക്കലും നിന്റെ എതിരാളിയുടെ കടയില്‍ നിന്ന് ഉല്പന്നങ്ങള്‍ വാങ്ങുകയില്ല. നീയാണ് എന്റെ സുഹൃത്ത് അപ്പോള്‍ പിന്നെ നിന്റെ ശത്രുവിന്റെ കടയിലെ ഉല്‍പന്നം വാങ്ങിയാല്‍, നിന്നോടാത്മാര്‍ത്ഥതയില്ലെന്നല്ലേ അതിനര്‍ത്ഥം ?'
ഈ വിധം സുഹൃത്തിനോടു പറയുകയും ആ സുഹൃത്തിനെ അറിയിക്കാതെ, അപ്പുറത്തെ കവലയില്‍ പോയി സുഹൃത്തിന്റെ ശത്രുവിന്റെ കടയില്‍ നിന്നും അയാള്‍ ഉല്‍പന്നങ്ങള്‍ വാങ്ങുകയും ചെയ്തുകൊണ്ടിരുന്നു.
ഇതുപോലെയാണ് നാമെല്ലാം ദൈവത്തോട് അവിശ്വസ്തത പുലര്‍ത്തുന്നത്. ഞായറാഴ്ച പള്ളിയില്‍ പോകുന്നു , അമ്പലങ്ങളില്‍ തൊഴാന്‍ പോകുന്നു. സന്ധായനേരത്ത് കുടുംബപ്രാര്‍ത്ഥനകളും, നാമജപങ്ങളും , സ്ഥിതിഗീതങ്ങളുമായി ദൈവത്തെ സ്‌നേഹിക്കുന്നു എന്ന് സ്വയം ബോധ്യപ്പെടുത്തുന്നു. പക്ഷെ , ദൈവത്തിന്റെ ശത്രു വച്ചു നീട്ടുന്ന അസൂയ എന്ന പാപേഛ, രണ്ടു കൈയ്യും നീട്ടി സ്വീകരിച്ച്, അതേ തുടര്‍ന്ന് വെറുപ്പും , പാര പണിയലും നശീകരണവും നടത്തി ജീവിച്ചാല്‍ നമ്മുടെ പള്ളിയില്‍ പോക്കും പ്രാര്‍ത്ഥനകളും വെറും ദൈവത്തെ പറ്റിക്കലല്ലേ എന്നു മനസ്സിലാകും. നാം ദൈവസ്‌നേഹികളാണെങ്കില്‍ എന്തിനു നാം ദൈവത്തെ പറ്റിക്കുന്നു.?
എന്നിട്ട് ദൈവത്തോട് മുടന്തന്‍ ന്യായങ്ങള്‍ പറയുന്നു.  ' ഞങ്ങള്‍ മനുഷ്യരല്ലേ ? ഇതു മനുഷ്യസഹജമല്ലേ ? ഞങ്ങള്‍ ജഡികരല്ലേ ? അതുകൊണ്ടു അങ്ങു ഞങ്ങളോട് പൊറുക്കുമല്ലോ.' എന്നുള്ള ഒഴിവുകഴിവുകളിലാണ് നാം ഇന്നു ജീവിക്കുന്നത്.
അതുകൊണ്ടാണ് മുകളില്‍ പ്രസ്താവിച്ചത് , ഈ പരമ്പര നീട്ടിക്കൊണ്ടു പോയിട്ടു കാര്യമില്ല. എല്ലാം കാര്യകാരണസഹിതം വെളിപ്പെടുത്തിക്കഴിഞ്ഞു.
മറ്റുള്ള പാപങ്ങള്‍ എല്ലാ മനുഷ്യരിലും വിഭിന്നങ്ങളാണ്. ചിലര്‍ കൊലപാതകം ചെയ്യുന്നു, ചിലര്‍ മോഷണം നടത്തുന്നു. പക്ഷ, 'അസൂയ' എന്ന പാപം മാത്രം എല്ലാവരിലും കണ്ടു വരുന്നു. കൊച്ചു കുട്ടികളില്‍ പോലും ഈ പാപം നടമാടുന്നു. അതെന്തു കൊണ്ടാണ് എന്നുള്ള പരിജ്ഞാനമാണ് നമുക്കു ലഭിക്കേണ്ടത്. സ്വര്‍ഗ്ഗത്തില്‍ നിന്ന് ഭ്രഷ്ടനായ പിശാചും അവന്റെ അനുയായികളും എടുത്ത തീരുമാനമാണ്ഭൂമിയില്‍ 'അസൂയ' എന്ന പാപം പുരളാത്ത ഒറ്റ മനുഷ്യജീവി ഉണ്ടാകരുത് എന്നുള്ളത്. കാരണം, ആ ഒരൊറ്റ പാപം മതിയാകും ഈ ലോകം നശിക്കുവാന്‍. രാജ്യങ്ങള്‍ പരസ്പരം , ജീവിതത്തിന്റെ മറ്റേതു മേഖലകളിലായാലും  ഈ ഒരു പാപം കാരണം കൊല്ലും കൊലയും എന്നു വേണ്ട ഏതൊരു നശീകരണത്തിന്റെയും പിന്നില്‍ പ്രവര്‍ത്തിക്കുന്ന പാപം അസൂയ എന്ന വില്ലന്‍ ആണെന്ന് മനസ്സിലാക്കുവാന്‍ റോക്കറ്റ് ശാസ്ത്രം പഠിക്കേണ്ടതില്ല.
ഈ പരിജ്ഞാനം നമുക്കു ലഭിച്ചാല്‍, 'അസൂയാ' മനോഭാവമുണ്ടാകുമ്പോള്‍, അത് നമ്മുടെ ദൈവത്തിന്റെ ശത്രുവിന്റെ ഉല്പന്നമാണെന്നും , ശത്രുവില്‍ നിന്ന് അത് കൈനീട്ടി വാങ്ങാതെ , ആ പ്രലോഭനത്തെ ചെറുത്ത് ദൈവത്തോട് വിശ്വസ്തത കാട്ടിയാല്‍ നാശത്തിനു പകരം കൃപാവരങ്ങള്‍ വാരിക്കൂട്ടുവാന്‍ സാധിക്കും.
അതിനൊരുദാഹരണം ചൂണ്ടിക്കാട്ടാം. ഞാന്‍ വളരെ അടുത്തറിയുന്ന ഒരു സ്ത്രീ. അവര്‍ക്ക് രോഗങ്ങള്‍ വരാറില്ല. ആരെങ്കിലും ആഭിചാരം ചെയ്താല്‍പോലും അത് അവരെ ബാധിക്കുകയില്ല. വളരെ ചുരുക്കം മെഡിക്കല്‍ റെക്കോഡുകളേ ഉള്ളൂ. മെഡിക്കല്‍ ചെക്ക് അപ്പ് ഓരോ തവണ നടത്തുമ്പോഴും പ്രമേഹം, ബി.പി.കൊളസ്‌ട്രോള്‍ മറ്റ് രോഗങ്ങള്‍ ഇവ ഏഴയലത്തുകൂടി പോയട്ടില്ല എന്നു തെളിയുന്നു.
അവരുടെ യൗവ്വനമോ നിത്യഹരിതകം !
അവരറിയപ്പെടുന്നത് കഴുകന്റെ യൗവ്വനം ഉള്ളവള്‍!
അവര്‍ പറയുന്നത്, 'അസൂയ' ഒഴികെ മനുഷ്യസഹജമായ തെറ്റുകള് ചെയ്തുപോകാറുണ്ട് എന്നാണ്. അവര്‍ അസൂയ തൊട്ടു രുചിക്കാറില്ലത്രെ ! കാരണം , ദൈവത്തോടു പിശാചു കാട്ടിയ അസൂയ എന്ന ആദ്യപാപം അത് പാടേ ഉപേക്ഷിച്ച് പിശാചിന്റെ കൈകോര്‍ത്തുപിടിച്ച് ദൈവത്തെ കൊഞ്ഞനം കുത്തിക്കാണിക്കാതിരുന്നാല്‍ ദൈവത്തിനറിയാം , അവര്‍ ദൈവത്തിന്റെ പക്ഷത്താണെന്ന്. അപ്പോള്‍ ആ ദൈവം അവള്‍ക്ക് കൃപാവരങ്ങള്‍ ചൊരിഞ്ഞു കൊടുക്കുന്നുവത്രെ! നമുക്കും അതിനായി ശ്രമിക്കാം.
മറ്റുള്ളവരുടെ മേ• കാണുമ്പോല്‍, 'അസൂയ' വരുമ്പോള്‍ അസൂയയെ ചെറുത്ത് , ആ മേ• ദൈവം നല്‍കിയതല്ലേ ? നാം എന്തിന് അത് തട്ടിക്കളയണം ? എന്ന സ•നസ്സോടെ ജീവിച്ചാല്‍ , മേല്‍ പറഞ്ഞ ആ വരങ്ങളാല്‍ അനുഗ്രഹീതരാകാം.
ആ സ്ത്രീ ആരായിരിക്കാം എന്ന് വായനക്കാര്‍ ഊഹിച്ചെടുക്കുക. വായനക്കാരുടെ ഊഹത്തിന് വിട്ടുകൊടുക്കുന്നു. ആരായിരിക്കാം ആ സ്ത്രീ ?
(ഈ പരമ്പര അടുത്ത ലക്കത്തില്‍ അവസാനിക്കുന്നു)

  അസൂയ (ആറാം ഭാഗം: കൊല്ലം തെല്‍മ ടെക്‌സസ്)
Join WhatsApp News
Roy John, Bangalore 2014-09-13 08:25:12
Mel paranja sthree aaraayirikkaam??????? Non other than the author, ennaane ente nigamanam. Congratulations!!
Sudhir panikkaveettil 2014-09-13 10:05:50
I think the woman in the article is the blessed Thelma herself, may be classified as an Angel.Congratulations. Sudhir.
vaayanakkaaran 2014-09-13 12:57:49
Thaazhe paranja comment aarude aayirikkaam?????
Kollam Thelma 2014-09-15 08:45:41
Aarezhuthiyathaayaalum, 'samshaya rogi' aaya 'vaayanakkaaran' tethalla ennathil valare santhoshikkunnu. Thelma
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക