ബെല്ലാരി റൂറല്‍ ഉപതിരഞ്ഞെടുപ്പില്‍ റെഡ്ഡി സഹോദരന്മാരുടെ കൂട്ടാളിയായ
മുന്‍ മന്ത്രി ശ്രീരാമുലു വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചു. സ്വതന്ത്രനായി മത്സരിച്ച
ശ്രീരാമുലുവിന്റെ വിജയം ബി.ജെ.പിക്ക് കനത്ത തിരിച്ചടിയായി. 46,000
വോട്ടുകളുടെ വന്‍ ഭൂരിപക്ഷത്തിലാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്.
ബെല്ലാരിയില്‍
നിന്ന് ബി.ജെ.പി. സ്ഥാനാര്‍ഥികളായി വിജയിച്ച എം.എല്‍.എ.മാരും, എം.പി.മാരും
ശ്രീരാമുലുവിന് വേണ്ടിയാണ് പ്രചാരണം നടത്തിയത്.
പ്രമുഖരായ നേതാക്കളെ എത്തിച്ചു പ്രചാരണം നടത്തുന്ന ശൈലിയാണ് ബി.ജെ.പി.
സ്വീകരിച്ചത്. ഭരണകാര്യങ്ങള്‍ പോലും വിട്ട് മുഖ്യമന്ത്രിയും, മന്ത്രിമാരും
മറ്റ് എം.എല്‍.എ.മാരും ബെല്ലാരിയില്‍ ക്യാമ്പ് ചെയ്താണ് പ്രചാരണ
പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. വിരലിലെണ്ണാവുന്ന എം. എല്‍. എ. മാരുടെ
ഭൂരിപക്ഷത്തില്‍ നിലനില്‍ക്കുന്ന സര്‍ക്കാറിനു ശ്രീരാമുലുവിന്റെ വിജയം
കടുത്ത അഗ്നിപരീക്ഷയാണ്.
Read varthakal