Image

ദുല്‍ഖര്‍ ചിത്രം 'ഞാന്‍' പ്രദര്‍ശനത്തിന് ഒരുങ്ങുന്നു

Published on 11 September, 2014
ദുല്‍ഖര്‍ ചിത്രം 'ഞാന്‍' പ്രദര്‍ശനത്തിന് ഒരുങ്ങുന്നു
രജ്ഞിത്ത് സംവിധാനം ചെയ്യുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ഞാന്‍ പ്രദര്‍ശനത്തിന് ഒരുങ്ങുന്നു. വടക്കന്‍ മലബാറിലെ പോരാട്ടവും ചരിത്രവുമാണ് കഥാതന്തു. ടി.പി. രാജീവിന്‍െറ ‘എഴുത്തും ജീവിതവും’ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് രജ്ഞിത്ത് തിരക്കഥയൊരുക്കിയിരിക്കുന്നത്. ദുല്‍ഖറിന് പുറമെ അനുമോള്‍, മുത്തുമണി, സുരേഷ് കൃഷ്ണ, സൈജുകുറുപ്പ്. ജ്യോതി കൃഷ്ണ, ചിഞ്ചുവും പുതുമുഖതാരമായ ശ്രുതി രാമചന്ദ്രന്‍ തുടങ്ങിയ വലിയ നിര തന്നെ ചിത്രത്തില്‍ ഉണ്ട്. മനോജ് പിള്ളയാണ് കാമറ കൈകാര്യം ചെയ്യുന്നത്. ഗോള്‍ഡ് കോയന്‍ മോഷന്‍ പിക്ചറിന്‍െറ ബാനറില്‍ രജ്ഞിത്ത് തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക