Image

വിദേശനിക്ഷേപത്തിന് അനുമതി: തീരുമാനം മരവിപ്പിച്ചു

Published on 04 December, 2011
വിദേശനിക്ഷേപത്തിന് അനുമതി: തീരുമാനം മരവിപ്പിച്ചു
ചില്ലറവില്‍പ്പന മേഖലയില്‍ നേരിട്ട് വിദേശനിക്ഷേപത്തിന് അനുമതി നല്‍കിയ കേന്ദ്രമന്ത്രിസഭാ തീരുമാനം മരവിപ്പിച്ചു.

യു.പി.എ. ഘടകകക്ഷികള്‍ക്കിടയില്‍ സമവായമുണ്ടാകുന്നതുവരെ തീരുമാനം നടപ്പാക്കില്ലെന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജിതന്നെ അറിയിച്ചതായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി കൊല്‍ക്കത്തയില്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. തീരുമാനം പിന്‍വലിക്കില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ആവര്‍ത്തിച്ചുപ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് സര്‍ക്കാര്‍ നിലപാട് മാറ്റിയത്.

വിദേശനിക്ഷേപതീരുമാനം മരവിപ്പിക്കുന്നതു സംബന്ധിച്ച് സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക അറിയിപ്പുണ്ടായിട്ടില്ല. ഇത് ബുധനാഴ്ച പാര്‍ലമെന്റില്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന. ഇതോടെ പാര്‍ലമെന്റില്‍ ഒരാഴ്ചയായി തുടരുന്ന തടസ്സം ഒഴിവാകുമെന്നാണ് പ്രതീക്ഷ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക