Image

ധൈര്യമേകിയത്‌ സംവിധാകനെന്ന്‌ നടി ശ്രദ്ധ

Published on 10 September, 2014
ധൈര്യമേകിയത്‌ സംവിധാകനെന്ന്‌ നടി ശ്രദ്ധ
ഷേക്‌സ്‌പിയര്‍ നാടകമായ ഹാംലറ്റിന്റെ കഥപറയുന്ന ബോളിവുഡ്‌ ചിത്രമായ ഹൈദറില്‍ നായകനായ ഷഹീദ്‌ കപൂറിനെ ചുംബിക്കാന്‍ തനിക്ക്‌ ധൈര്യമേകിയത്‌ സംവിധാകനെന്ന്‌ നായികയായ നടി ശ്രദ്ധ കപൂര്‍ വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ട്‌.

ചുംബന രംഗത്ത്‌ അഭിനയിക്കാന്‍ തനിയ്‌ക്ക്‌ മടിയായിരുന്നെന്നും ധൈര്യക്കുറവുണ്ടായിരുന്നെന്നും നടി. എന്നാല്‍ സംവിധായകന്‍ വിശാല്‍ ഭരദ്വാജാണ്‌ തനിയ്‌ക്ക്‌ ധൈര്യം തന്നതെന്ന്‌ നടി. ഒക്ടോബര്‍ രണ്ടിന്‌ പുറത്തിറങ്ങുന്ന ഹൈദര്‍ ഇതിനോടകം തന്നെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

ഏറെ അഭിനയ സാധ്യതയുള്ള കഥാപാത്രത്തെ നീണ്ട ഇടവേളയ്‌ക്ക്‌ ശേഷമാണ്‌ ഷഹീദിന്‌ ലഭിയ്‌ക്കുന്നത്‌. ചിത്രത്തില്‍ ഒരു മാധ്യമ പ്രവര്‍ത്തകയുടെ വേഷത്തിലാണ്‌ ശ്രദ്ധ കപൂര്‍ എത്തുന്നത്‌. ഹൈദര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിയ്‌ക്കുന്നതിനായി ഏറെ തയ്യാറെടുപ്പുകളാണ്‌ ഷഹീദ്‌ നടത്തിയത്‌. കാശ്‌മീര്‍ പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രത്തില്‍ പ്രണയവും ആക്ഷനും പ്രാധാന്യം നല്‍കുന്നു. പ്രണയ രംഗങ്ങള്‍ക്ക്‌ കൂടുതല്‍ മികവ്‌ വരുത്താന്‍ ചൂടന്‍ ചുംബന രംഗങ്ങളാണ്‌ ഒരുക്കിയിരിയ്‌ക്കുന്നത്‌.
ധൈര്യമേകിയത്‌ സംവിധാകനെന്ന്‌ നടി ശ്രദ്ധ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക