Image

മന്ത്രി എസ്‌.എം. കൃഷ്‌ണ ഉള്‍പ്പടെ 3 മുഖ്യമന്ത്രിമാര്‍ക്കെതിരേ അന്വേഷണം

Published on 04 December, 2011
മന്ത്രി എസ്‌.എം. കൃഷ്‌ണ ഉള്‍പ്പടെ 3 മുഖ്യമന്ത്രിമാര്‍ക്കെതിരേ അന്വേഷണം
ബാംഗളൂര്‍: അനധികൃത ഖനന കേസില്‍ കേന്ദ്ര വിദേശകാര്യമന്ത്രി എസ്‌.എം. കൃഷ്‌ണ, കര്‍ണാടക മുന്‍ മുഖ്യമന്ത്രിമാരായ ധരംസിംഗ്‌ (കോണ്‍ഗ്രസ്‌), എച്ച്‌.ഡി. കുമാരസ്വാമി (ജെഡിഎസ്‌) എന്നിവര്‍ക്കെതിരേ അന്വേഷണം നടത്താന്‍ ലോകായുക്ത കോടതി ഉത്തരവിട്ടു. ജനവരി ആറിനകം അന്വേഷണം നടത്തി റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാനാണ്‌ പോലീസിന്‌ ജഡ്‌ജി എന്‍.കെ. സുധീന്ദ്രറാവു ശനിയാഴ്‌ച ഉത്തരവിട്ടത്‌. വ്യവസായിയായ ടി.ജെ. എബ്രഹാം സമര്‍പ്പിച്ച സ്വകാര്യ അന്യായത്തിലാണ്‌ കോടതി ഉത്തരവ്‌. മുഖ്യമന്ത്രിമാരായിരിക്കെ കൃഷ്‌ണയും ധരംസിങ്ങും കുമാരസ്വാമിയും വന്‍തോതില്‍ അനധികൃത ഖനനത്തിന്‌ അനുമതി നല്‍കിയെന്നാണ്‌ പരാതി. മുന്‍ മുഖ്യമന്ത്രിമാര്‍ക്കുപുറമെ, നിലവില്‍ സര്‍വീസിലുള്ളവരും വിരമിച്ചവരുമായ 11 പേര്‍ക്കെതിരെയും ആരോപണമുന്നയിച്ചിട്ടുണ്ട്‌. ഇവരുടെ പങ്കും അന്വേഷിക്കാന്‍ ലോകായുക്ത കോടതി നിര്‍ദേശിച്ചിട്ടുണ്ട്‌.

സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ ഖനനക്കോഴയില്‍പ്പെട്ട്‌ ബി.ജെ.പി.യിലെ മുഖ്യമന്ത്രി ബി.എസ്‌. യെദ്യൂരപ്പയ്‌ക്ക്‌ രാജി വെക്കേണ്ടിവന്നതിനു പിന്നാലെയാണിത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക