Image

സ്വിസ്‌ ബാങ്കില്‍ അക്കൗണ്ടുള്ള ഇന്ത്യക്കാരുടെ പേര്‌ അടുത്തവര്‍ഷം: വിക്കീലിക്‌സ്‌

Published on 04 December, 2011
സ്വിസ്‌ ബാങ്കില്‍ അക്കൗണ്ടുള്ള ഇന്ത്യക്കാരുടെ പേര്‌ അടുത്തവര്‍ഷം: വിക്കീലിക്‌സ്‌
ന്യൂഡല്‍ഹി: വിക്കീലിക്‌സ്‌ വീണ്ടും രാഷ്‌ട്രീയക്കാരുടെ ഉറക്കം കെടുത്തുന്നു. അടുത്തവര്‍ഷം സ്വിസ്‌ ബാങ്കില്‍ അക്കൗണ്ടുള്ള ഇന്ത്യക്കാരുടെ പേര്‌ പുറത്തുവിടുമെന്ന്‌ `വിക്കിലീക്‌സ്‌' സ്ഥാപകന്‍ ജൂലിയന്‍ അസാഞ്‌ജ്‌ പറഞ്ഞു.

ജനങ്ങളുടെ ഇമെയിലുകളും അതിലെ വിവരങ്ങളും സാമ്പത്തിക ഇടപാടുകളും ചില രാജ്യങ്ങള്‍ ചോര്‍ത്തിയെടുത്ത്‌ വാള്‍മാര്‍ട്ട്‌, ലോക്‌ഹീഡ്‌ മാര്‍ട്ടിന്‍, ബോയിങ്‌ പോലുള്ള കമ്പനികള്‍ക്ക്‌ കൈമാറുകയാണെന്ന്‌ അസാഞ്‌ജ്‌ പറഞ്ഞു. ഇസ്‌ലാമികതീവ്രവാദത്തിന്റെ പേര്‌ പറഞ്ഞ്‌, ഇന്ത്യയിലെ ദേശീയസുരക്ഷാ ഏജന്‍സിക്ക്‌ തുല്യമായ അമേരിക്കന്‍ ഏജന്‍സി എന്‍.ടി.ആര്‍.ഒ. ഇത്തരത്തില്‍ വിവരങ്ങള്‍ ചോര്‍ത്തിക്കൊണ്ടിരിക്കുകയാണെന്ന്‌ അദ്ദേഹം അറിയിച്ചു.

സ്വിസ്‌ ബാങ്കില്‍ അക്കൗണ്ടുള്ള ഇന്ത്യക്കാരുടെ പേരുവിവരം അടുത്ത വര്‍ഷം വെളിപ്പെടുത്തിയേക്കുമെന്ന്‌ 'വിക്കിലീക്‌സ്‌' സ്ഥാപകന്‍ ജൂലിയന്‍ അസാഞ്‌ജ്‌ പറഞ്ഞു. യു.കെ.യില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന അസാഞ്‌ജ്‌, ഹിന്ദുസ്ഥാന്‍ ടൈംസ്‌ ലീഡര്‍ഷിപ്പ്‌ ഉച്ചകോടിയില്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ സംസാരിക്കവേയാണ്‌ ഇക്കാര്യം അറിയിച്ചത്‌.

ഇമെയിലും മൊബൈല്‍ ഫോണുമായി ബന്ധപ്പെട്ട്‌ വിവരങ്ങള്‍ നിരീക്ഷിക്കാന്‍ രണ്ട്‌ ഇന്ത്യന്‍ കമ്പനികള്‍ രാജ്യത്തെ രഹസ്യാന്വേഷണ ഏജന്‍സിയായ റോയെ സഹായിക്കുന്നുണ്ടെന്ന്‌ അസാഞ്‌ജ്‌ വെളിപ്പെടുത്തി.

ഹിന്ദുസ്ഥാന്‍ ടൈംസ്‌ ലീഡര്‍ഷിപ്പ്‌ ഉച്ചകോടിയില്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ സംസാരിക്കവേയാണ്‌ ഇക്കാര്യം അറിയിച്ചത്‌. അസാന്‍ജ്‌ ഇപ്പോള്‍ യു.കെയില്‍ വീട്ടുതടങ്കലില്‍ കഴിയുകയാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക