Image

ഓണാര്‍ത്ഥം (പ്രൊഫസ്സര്‍ (ഡോ:) ജോയ്‌ ടി. കുഞ്ഞാപ്പു)

Published on 08 September, 2014
ഓണാര്‍ത്ഥം (പ്രൊഫസ്സര്‍ (ഡോ:) ജോയ്‌ ടി. കുഞ്ഞാപ്പു)
ഓണ`മുണ്ടോ'യെന്ന
ഒറ്റവരിച്ചോദ്യം
ഓണാട്ടുകരയിലും
ഓണങ്കേറാമൂലയിലും,
കുമ്പിള്‍
ക്കഞ്ഞിക്കോരനും
കാണം വിറ്റോണമുണ്ട
പാടത്തെ അധമര്‍ണ്ണനും
എത്രയെത്ര ഓണമുണ്ട
കഥയിലെ
ഉത്തമര്‍ണ്ണനും,
ശബ്ദാര്‍ത്ഥ ലഹരി മോന്തി
നാനാര്‍ത്ഥ ധ്വനി മുഴക്കും:
ഉണ്ടെങ്കിലല്ലേ ഓണമുള്ളൂ?
ഓണമുണ്ടെങ്കിലല്ലേയുള്ളൂ?

ചന്തയിലെ കോടിയും
ചന്തമേറും പൂക്കളവും
ദീപം തൊഴും
നര്‍ത്തന
സ്സുന്ദര നിതംബവും
തേന്‍നിലാക്കുളിരും
വിരല്‍ പത്തിലത്തവും
സര്‍വ്വം
ഓണമയ-
ച്ചിന്തയുമല്ലയോ,

നാലോണപ്പുലരിയില്‍
നെഞ്ചു വടിച്ചു മിനുക്കും
മുലക്കണ്ണിലെ പുലിക്കണ്ണും
പട്ടണപ്രവേശയുത്സവ
ശ്ശാര്‍ദ്ദൂല വിക്രീഡിതപ്പട
ചാപ്പുചുവടു കൈനീട്ടലില്‍
`പുലിക്കൊട്ടും പനത്തേങ്ങയും'
തെങ്കള്ളിന്‍ വായ്‌ത്താരിയാക്കി
തിരുശിവനാമ വണക്കത്തിനു
മെയ്വഴക്കസാധകത്തില്‍
വൃത്തത്തിലാടിപ്പാടലുമല്ലയോ,
ഓണാര്‌ത്ഥ ഘോഷണം!
ഓണാര്‍ത്ഥം (പ്രൊഫസ്സര്‍ (ഡോ:) ജോയ്‌ ടി. കുഞ്ഞാപ്പു)
Join WhatsApp News
Teresa Antony 2014-09-27 18:13:18
Beautiful poem about Onam. The pooka lam should have been a little more visible to complete the Onam festival
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക