Image

`ആദാമിന്റെ മകന്‍ അബു'വിന്‌ രജത മയൂരം

Published on 03 December, 2011
`ആദാമിന്റെ മകന്‍ അബു'വിന്‌ രജത മയൂരം
പനാജി: ഗോവയില്‍ സമാപിച്ച 42-മത്‌ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ജൂറിയുടെ പ്രത്യേക പുരസ്‌കാരമായ രജത മയൂരത്തിന്‌ `ആദാമിന്റെ മകന്‍ അബു' തെരഞ്ഞെടുക്കപ്പെട്ടു. സംവിധായകന്‍ സലീം അഹമ്മദ്‌ ജൂറിയുടെ പ്രത്യേക പുരസ്‌കാരത്തിന്‌ അര്‍ഹനായി.

മികച്ച ചിത്രത്തിനുള്ള സുവര്‍ണ്ണ മയൂരം കൊളംബിയന്‍ ചിത്രമായ 'പോര്‍ഫിറിയോ' നേടി. അലക്‌സാണ്ടര്‍ ലാന്‍ഡസാണ്‌ പോര്‍ഫിറിയോ അണിയിച്ചൊരുക്കിയത്‌. ഇറാനിയന്‍ ചിത്രമായി 'എ സെപ്പറേഷ'നിലൂടെ അഷര്‍ ഫര്‍ഹാദി മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടു. ആന്ദ്രെ സവ്യാനിസ്‌കോവ്‌ ഒരുക്കിയ റഷ്യന്‍ ചിത്രമായ ഏലേനയിലെ അഭിനയത്തിന്‌ നടാഷ മര്‍ക്കീന മികച്ച നടിയായും ഇസ്രയേല്‍ ചിത്രമായ റെസ്‌റ്റൊറേഷനിലെ അഭിനയത്തിലൂടെ സാസണ്‌ ഗബേ മികച്ച നടനുള്ള പുരസ്‌കാരവും സ്വന്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക