Image

ഷിബു ബേബീജോണിനും ബാബുവിനും അധിക ചുമതല

Published on 03 December, 2011
ഷിബു ബേബീജോണിനും ബാബുവിനും അധിക ചുമതല
തിരുവനന്തപുരം: മന്ത്രിമാരായ കെ. ബാബുവിനും ഷിബു ബേബീജോണിനും അധിക ചുമതലകള്‍ നല്‍കി. തൊഴില്‍മന്ത്രി ഷിബു ബേബീജോണിന് ഭക്ഷ്യ സിവില്‍സപ്ലൈസ്, രജിസ്‌ട്രേഷന്‍ വകുപ്പുകളുടെ അധിക ചുമതല നല്‍കി. എക്‌സൈസ് മന്ത്രി കെ. ബാബുവിന് ഫിഷറീസ് വകുപ്പിന്റെ അധിക ചുമതലയും നല്‍കി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൈകാര്യം ചെയ്തിരുന്ന വകുപ്പുകളാണ് മന്ത്രിമാര്‍ക്ക് കൈമാറിയത്.

ടി.എം ജേക്കബ് അന്തരിച്ചതിനെ തുടര്‍ന്ന് അദ്ദേഹം കൈകാര്യം ചെയ്തിരുന്ന ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പിന്റെ ചുമതല മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഏറ്റെടുത്തിരുന്നു. മുഖ്യമന്ത്രിയുടെ ജോലിഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ചുമതലകള്‍ മറ്റുമന്ത്രിമാര്‍ക്ക് നല്‍കിയത്. ഇതുസംബന്ധിച്ച തീരുമാനത്തില്‍ ഗവര്‍ണര്‍ ഒപ്പുവച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക