Image

ഫേസ്ബുക്ക് വന്‍തോതില്‍ നിയമനത്തിനൊരുങ്ങുന്നു

Published on 03 December, 2011
ഫേസ്ബുക്ക് വന്‍തോതില്‍ നിയമനത്തിനൊരുങ്ങുന്നു
ന്യൂയോര്‍ക്ക്: പ്രമുഖ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റായ ഫേസ്ബുക്ക് വന്‍തോതില്‍ നിയമനത്തിനൊരുങ്ങുന്നു. സാമ്പത്തിക രംഗത്ത് അനിശ്ചിതത്ത്വം തുടരുന്നതിനിടയിലും അടുത്ത വര്‍ഷം ആയിരത്തിലധികം പുതിയ ജീവനക്കാരെ നിയമിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. അമേരിക്കയിലെ എന്‍ജിനിയറിങ് വിഭാഗത്തിലായിരിക്കും പുതിയ നിയമനങ്ങളെന്ന് ഫേസ്ബുക്ക് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ഷെറില്‍ സാന്‍ഡ്‌ബെര്‍ഗ് വ്യക്തമാക്കി.

പാലോ ആള്‍ട്ടോയിലെ ആസ്ഥാനത്തിലും സീറ്റിലിലെ വിഭാഗത്തിലും പുതിയ എന്‍ജിനിയര്‍മാരെ നിയമിക്കാന്‍ കമ്പനി തീരുമാനിച്ചിട്ടുണ്ട്. 80 കോടിയിലധികം അംഗങ്ങളുള്ള ഫേസ്ബുക്ക്, ഇനീഷ്യല്‍ പബ്ലിക്ക് ഓഫറിലൂടെ അടുത്ത വര്‍ഷം ഓഹരി വിപണിയിലിറങ്ങാന്‍ തയ്യാറെടുക്കുകയാണ്. 3000ത്തോളം ജീവനക്കാരാണ് ഫേസ്ബുക്കില്‍ നിലവില്‍ ജോലി ചെയ്യുന്നത്. എന്നാല്‍, അടുത്ത കാലത്ത് തന്നെ ജീവനക്കാരുടെ എണ്ണം വന്‍തോതില്‍ വര്‍ധിക്കുമെന്ന് സാന്‍ഡ്‌ബെര്‍ഗ് വ്യക്തമാക്കി കഴിഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക