Image

മുല്ലപ്പെരിയാര്‍: അന്‍പയ്യനെ അറസ്റ്റുചെയ്ത് നീക്കി

Published on 03 December, 2011
മുല്ലപ്പെരിയാര്‍: അന്‍പയ്യനെ അറസ്റ്റുചെയ്ത് നീക്കി
ചപ്പാത്ത് (ഇടുക്കി): മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് നിരാഹാര സമരം നടത്തിവന്ന തമിഴ്‌നാട് സ്വദേശി അന്‍പയ്യനെ അറസ്റ്റുചെയ്ത് നീക്കി. ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണിത്. അദ്ദേഹത്തെ കട്ടപ്പന സെന്റ് ജോര്‍ജ്ജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. നിരാഹാര സമരം നടത്തിവന്ന ഇ.എസ് ബിജിമോള്‍ എം.എല്‍.എയെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്ത് നീക്കിയിരുന്നു. ആസ്പത്രിയിലും സമരം തുടര്‍ന്ന ബിജിമോള്‍, മുഖ്യമന്ത്രി ടെലിഫോണിലൂടെ ആവശ്യപ്പെട്ടതനുസരിച്ച് വൈകീട്ട് മൂന്നിന് നിരാഹാരം അവസാനിപ്പിച്ചിരുന്നു. റോഷി അഗസ്റ്റിന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ കെ ചപ്പാത്തില്‍ നിരാഹാര സമരം തുടരുന്നുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക