Image

ആശങ്ക കേന്ദ്രത്തിന് ബോധ്യപ്പെട്ടു: ഉമ്മന്‍ചാണ്ടി

Published on 03 December, 2011
ആശങ്ക കേന്ദ്രത്തിന് ബോധ്യപ്പെട്ടു: ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച് സംസ്ഥാനം ഉയര്‍ത്തിയ ആശങ്ക കേന്ദ്രത്തിനും ദേശീയ തലത്തിലുള്ള നേതാക്കള്‍ക്കും ബോധ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇരുസംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാരെ പ്രധാനമന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ചതിന് പുറമേ ഉദ്യോഗസ്ഥതല ചര്‍ച്ചയ്ക്ക് കൂടി സാധ്യത തെളിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനങ്ങള്‍ തമ്മിലുള്ള നദീജല തര്‍ക്കങ്ങളിലെല്ലാം ജലം നല്‍കുന്നതാണ് പ്രശ്‌നം സൃഷ്ടിക്കാറെന്നും ഇവിടെ പ്രശ്‌നം അതല്ല സുരക്ഷയാണ് എന്നതുകൊണ്ട് ദേശീയതലത്തില്‍ ആശങ്ക ബോധ്യപ്പെട്ടിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. അഡ്വക്കേറ്റ് ജനറലിനെതിരെ നടപടിയെടുക്കണോ എന്ന കാര്യം വിശദമായി ചര്‍ച്ച ചെയ്ത ശേഷം തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡല്‍ഹി സന്ദര്‍ശനത്തിന് ശേഷം മടങ്ങിയെത്തിയപ്പോഴാണ് വിമാനത്താവളത്തില്‍ മുഖ്യമന്ത്രിയെ മാധ്യമപ്രവര്‍ത്തകര്‍ കണ്ടത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക