Image

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് മൂന്ന് പേര്‍ മരിച്ചു

Published on 03 December, 2011
 ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് മൂന്ന് പേര്‍ മരിച്ചു

ന്യൂഡല്‍ഹി: തലസ്ഥാന നഗരിയില്‍ ഉത്തംനഗറില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ മരിച്ചു. രണ്ട് സ്ത്രീകളും ഒരു കുട്ടിയുമാണ് മരിച്ചത്. തെരച്ചില്‍ തുടരുകയാണ്. രാവിലെ 11.30 ഓടെയാണ് അപകടമുണ്ടായത്. പത്തോളം പേര്‍ അപകടത്തില്‍ പെട്ടിട്ടുണ്ടാകാമെന്നാണ് പോലീസ് പറയുന്നത്. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. ഉത്തംനഗര്‍ മെട്രോ സ്‌റ്റേഷന് സമീപമാണ് അപകടം. നാല് നിലയുള്ള കെട്ടിടമാണിത്. ഏഴ് കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. കാലപ്പഴക്കമാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക