Image

ഇന്ത്യന്‍ നേഴ്‌സസ്‌ അസോസിയേഷന്‍ ഓഫ്‌ ന്യൂയോര്‍ക്ക്‌ പിക്‌നിക്ക്‌ അവിസ്‌മരണീയമായി

ജോയിച്ചന്‍ പുതുക്കുളം Published on 04 September, 2014
ഇന്ത്യന്‍ നേഴ്‌സസ്‌ അസോസിയേഷന്‍ ഓഫ്‌ ന്യൂയോര്‍ക്ക്‌ പിക്‌നിക്ക്‌ അവിസ്‌മരണീയമായി
ന്യൂയോര്‍ക്ക്‌: ഇന്ത്യന്‍ നേഴ്‌സസ്‌ അസോസിയേഷന്‍ ഓഫ്‌ ന്യൂയോര്‍ക്കിന്റെ (INA-NY) ഈവര്‍ഷത്തെ പിക്‌നിക്ക്‌ ഓഗസ്റ്റ്‌ 17-ന്‌ ഞായറാഴ്‌ച 3 മണി മുതല്‍ 7 മണി വരെ ക്യൂന്‍സിലുളള ആലി പോണ്ട്‌ പാര്‍ക്കില്‍ വെച്ച്‌ നടത്തി. കണ്‍വീനര്‍ ശോശാമ്മ ആന്‍ഡ്രൂസ്‌ സ്വാഗതം ആശംസിച്ചു. ജൂഡി പണിക്കരുടേയും ഏലിയാമ്മ മാത്യുവിന്റേയും നേതൃത്വത്തില്‍ വിവിധ കായിക മത്സരങ്ങള്‍ നടത്തുകയുണ്ടായി. തുടര്‍ന്ന്‌ വിഭവസമദ്ധമായ ഭക്ഷണത്തിനുശേഷം ഡെയ്‌സി തോമസ്‌ വന്നുചേര്‍ന്ന എല്ലാവര്‍ക്കും നന്ദി പറഞ്ഞു.

ഓണാഘോഷം സെപ്‌റ്റംബര്‍ 27-ന്‌ രാവിലെ 10 മണി മുതല്‍ 2 മണിവരെ ക്യൂന്‍സിലുള്ള കേരളാ കള്‍ച്ചറല്‍ സെന്ററില്‍ വെച്ച്‌ നടത്തുന്നതാണ്‌. എഡ്യൂക്കേഷന്‍ സെമിനാറിന്‌ നേതൃത്വം നല്‍കുന്നത്‌ ഡോ. സോളിമോള്‍ കുരുവിള, ഡോ. ആനി പോള്‍, മേരി ഫിലിപ്പ്‌, ജിന്‍സി ജോസഫ്‌ എന്നിവരാണ്‌. ഈ പരിപാടിയിലേക്ക്‌ എല്ലാ നേഴ്‌സുമാരേയും അവരുടെ കുടുംബാംഗങ്ങളേയും ക്ഷണിക്കുന്നതായി പ്രസിഡന്റ്‌ ഉഷാ ജോര്‍ജ്‌ അറിയിച്ചു.
ഇന്ത്യന്‍ നേഴ്‌സസ്‌ അസോസിയേഷന്‍ ഓഫ്‌ ന്യൂയോര്‍ക്ക്‌ പിക്‌നിക്ക്‌ അവിസ്‌മരണീയമായിഇന്ത്യന്‍ നേഴ്‌സസ്‌ അസോസിയേഷന്‍ ഓഫ്‌ ന്യൂയോര്‍ക്ക്‌ പിക്‌നിക്ക്‌ അവിസ്‌മരണീയമായിഇന്ത്യന്‍ നേഴ്‌സസ്‌ അസോസിയേഷന്‍ ഓഫ്‌ ന്യൂയോര്‍ക്ക്‌ പിക്‌നിക്ക്‌ അവിസ്‌മരണീയമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക