Image

മമ്മൂട്ടിയും രഞ്ജിത്തും വീണ്ടും ഒന്നിക്കുന്നു

Published on 05 September, 2014
മമ്മൂട്ടിയും രഞ്ജിത്തും വീണ്ടും ഒന്നിക്കുന്നു
നല്ല സിനിമകളുടെ വസന്തം വിരിയിക്കാന്‍ വീണ്ടും മമ്മൂട്ടിയും രഞ്ജിത്തും ഒരുമിക്കുന്നു. ഉണ്ണി ആര്‍ എഴുതിയ  'ലീല' എന്ന ചെറുകഥയുടെ ദൃശ്യാവിഷ്‌ക്കാരത്തിലൂടെയാണ് വീണ്ടും ഇരുവരും ഒന്നിക്കുന്നത്. ലൈംഗിക അരാജകത്വമാണ് ചിത്രത്തിന്രെ പ്രമേയം. 

ചിത്രത്തിന്രെ തിരക്കഥ എഴുതുന്നത് ഉണ്ണി തന്നെയാണ്. ചിത്രത്തില്‍ താരം കുട്ടിയപ്പന്‍ എന്ന കഥാപാത്രത്തെയാകും മമ്മൂട്ടി അവതരിപ്പിക്കുക. ഇത്രയും വികാരതീവ്രമായ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ യോജിച്ച നടനാണ് അദ്ദേഹമെന്ന് ഉണ്ണി വ്യക്തമാക്കി. 

ചിത്രം പ്രാരംഭഘട്ടത്തിലാണെന്നും മറ്റ് കഥാപാത്രങ്ങളെയൊന്നും തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അടുത്ത വര്‍ഷം മാത്രമേ ചിത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയുള്ളു. ലീല എന്ന കഥാപാത്രത്തെ അവതരിപ്പിക്കാനായി പുതുമുഖ താരത്തെയാണ് തീരുമാനിച്ചിരിക്കുന്നത്. മുന്‍പ് ആന്‍ അഗസ്റ്റിന്‍ ഈ കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

രഞ്ജിത് മലയാളത്തില്‍ അവസാനം സംവിധാനം ചെയ്ത ചിത്രം കടല്‍ കടന്നൊരു മാത്തുക്കുട്ടിയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക