Image

ദണ്ഡപാണിയ്‌ക്കെതിരെ ഹസ്സനും തിരുവഞ്ചൂരും

Published on 03 December, 2011
ദണ്ഡപാണിയ്‌ക്കെതിരെ ഹസ്സനും തിരുവഞ്ചൂരും
കോഴിക്കോട്: മുല്ലപ്പെരിയാര്‍ കേസില്‍ ഹൈക്കോടതിയില്‍ സര്‍ക്കാരിന്റെ പൊതുതീരുമാനത്തിനെതിരെ നിലപാട് സ്വീകരിച്ച അഡ്വക്കേറ്റ് ജനറല്‍ കെ.പി.ദണ്ഡപാണിയെ പുറത്താക്കാന്‍ സര്‍ക്കാര്‍ ഒരു നിമിഷം പോലും ആലോചിക്കരുതെന്ന് കോണ്‍ഗ്രസ് നേതാവ് എം.എം. ഹസന്‍. തല്‍സ്ഥാനത്ത് തുടരാന്‍ അദ്ദേഹത്തെ അനുവദിക്കരുതെന്നും കോടതിയിലെ നിലപാട് ശരിയായില്ലെന്നും കെ.പി.സി.സി. വക്താവ് കൂടിയായ ഹസ്സന്‍ പറഞ്ഞു.

ജനശ്രീ മിഷന്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന്റെ നിലപാടില്‍ നേരിയ വ്യത്യാസം പോലുമുള്ള അധികാരം എ.ജിക്കില്ലെന്ന് പറഞ്ഞ ഹസ്സന്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പി.ബി. നിലപാട് തിരുത്തില്ലെന്ന് വ്യക്തമാക്കിയ പ്രകാശ് കാരാട്ടിനോട് രാജിവക്കാന്‍ വി.എസ്.അച്യുതാനന്ദന്‍ ആവശ്യപ്പെടുമോയെന്നും ചോദിച്ചു.

അതേസമയം മുല്ലപ്പെരിയാര്‍ വിഷയത്തില്‍ എ.ജിയ്ക്ക് കോടതിയില്‍ തെറ്റുപറ്റിയെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. സര്‍ക്കാര്‍ രേഖാമൂലം നല്‍കിയ വിശദീകരണത്തിന് വിരുദ്ധമായ വാക്കുകളാണ് എ.ജിയുടെ ഭാഗത്തുനിന്നുണ്ടായതെന്നും അണക്കെട്ട് തകര്‍ന്നാല്‍ ഇടുക്കി ഡാം വെള്ളം ഉള്‍ക്കൊള്ളുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കെ.പി.ദണ്ഡപാണി രാജിവെക്കണമെന്ന് ടി.എന്‍. പ്രതാപന്‍ എം.എല്‍.എയും ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക