Image

വി.എസ്സിനെ പിന്തുണച്ച് പി.ജെ.ജോസഫ്‌

Published on 03 December, 2011
വി.എസ്സിനെ പിന്തുണച്ച് പി.ജെ.ജോസഫ്‌
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സി.പി.എം. പോളിറ്റ് ബ്യൂറോ തീരുമാനം പുനഃപരിശോധിക്കണമെന്ന വി.എസ്.അച്യുതാനന്ദന്റെ നിലപാടിനെ പിന്തുണച്ച് മന്ത്രി പി.ജെ.ജോസഫ് രംഗത്ത്. വി.എസ്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഉപവാസമിരിക്കുന്ന ദിവസം താനും അതില്‍ പങ്കുചേരുമെന്നും തിങ്കളാഴ്ച്ച കെ.എം.മാണിയ്‌ക്കൊപ്പവും ഉപവാസമിരിക്കുമെന്നും ജോസഫ് പറഞ്ഞു.

വി.എസ്സിന്റെ നിലപാടിനെ അഭിനന്ദിക്കുന്നതായും ജോസഫ് ഡല്‍ഹിയില്‍ വ്യക്തമാക്കി.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംസ്ഥാനത്തിന്റെ പൊതുതാല്‍പര്യം വേണ്ട രീതിയില്‍ സി.പി.എം. പി.ബി. പരിഗണിച്ചില്ലെന്നും നിലപാട് പുനഃപരിശോധിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നുമാണ് വി.എസ്. കഴിഞ്ഞദിവസം പറഞ്ഞത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക