Image

ചേരമാന്‍ പെരുമാളിന്‍െറ ഐതിഹാസിക ജീവിതത്തിന് ചലച്ചിത്രാവിഷ്കാരം.

Published on 05 September, 2014
ചേരമാന്‍ പെരുമാളിന്‍െറ ഐതിഹാസിക ജീവിതത്തിന് ചലച്ചിത്രാവിഷ്കാരം.

കൊടുങ്ങല്ലൂര്‍: ചേരമാന്‍ പെരുമാളിന്‍െറ ഐതിഹാസിക ജീവിതത്തിന് ചലച്ചിത്രാവിഷ്കാരം. മലയാളിയുടെ പ്രിയനടന്‍ മമ്മൂട്ടി ചേരമാന്‍ പെരുമാളായി വേഷമിടുമ്പോള്‍ ആറ്റന്‍ബറോവിന്‍െറ ഗാന്ധിചിത്രത്തില്‍ ഗാന്ധിജിയെ അനശ്വരനാക്കിയ ബെന്‍കിങ്സിലി തുല്യപ്രാധാന്യമുള്ള മാലിക്ബിന്‍ ദിനാറിനെ അവതരിപ്പിക്കുന്നു.

‘ദി കംപാനിയന്‍’എന്ന ബഹുഭാഷാ ബിഗ്ബജറ്റ് ചിത്രം സംവിധാനം ചെയ്യുന്നത് പ്രമുഖ ബോളിവുഡ് സംവിധായകന്‍ ഷുജ അലിയാണ്.
ചേരമാന്‍ പെരുമാളിന്‍െറ ജീവിതവും മാലിക്ബിന്‍ ദിനാറിന്‍െറ സഞ്ചാരങ്ങളുമാണ് ‘ദി കംപാനിയ’ന്‍െറ പ്രമേയം.
ഡല്‍ഹി ജാമിഅ മില്ലിയയിലെ അസോസിയേറ്റ് പ്രഫസറും കൊടുങ്ങല്ലൂര്‍ മതിലകം പുതിയകാവ് സ്വദേശിയുമായ ഡോ. എം.എച്ച്. ഇല്യാസിന്‍െറ ഗവേഷണ പ്രബന്ധങ്ങളെ ആധാരമാക്കിയാണ് പ്രമേയം രൂപപ്പെടുത്തിയിരിക്കുന്നത്. തിരക്കഥ അന്‍ജുംറജബ് അലി, ഡോ. അശ്ഗര്‍ വജാത്ത്, ഷുജഅലി എന്നിവരാണ് തയാറാക്കിയിരിക്കുന്നത്. എ.എസ്.ആര്‍ മിഡിയയുടെ ബാനറില്‍ സെയ്ത് ആസിഫ് നിര്‍മിക്കുന്ന ചിത്രത്തില്‍ ബോളിവുഡിലെയും ഹോളിവുഡിലെയും ദക്ഷിണേന്ത്യയിലെയും അറബ് മേഖലയിലെയും പ്രമുഖര്‍ അണിനിരക്കും. യുവന്‍ ശങ്കര്‍ രാജയാണ് സംഗീത സംവിധാനം.

മലയാളം, ഉറുദു, ഇംഗ്ളീഷ്, അറബി ഭാഷകളില്‍ ഒരേസമയം പുറത്തിറക്കുന്ന ‘ദി കംപാനിയന്‍’ കേരളം, മസ്കത്, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിലാണ് ചിത്രീകരിക്കുക. കൊടുങ്ങല്ലൂരിലും ചിത്രീകരണമുണ്ടാകും. മോറോക്കോയിലെ ഒരു പ്രമുഖ നടിയും ഈ ചരിത്രസിനിമയുടെ ഭാഗമായേക്കും.

100 കോടിയോളം ചെലവ് പ്രതീക്ഷിക്കുന്ന സിനിമയില്‍ ചേരമാന്‍ പെരുമാളിന്‍െറ കാലഘട്ടം തനിമയോടെ പുനരാവിഷ്കരിക്കാനാണ് ലക്ഷ്യമിടുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക