Image

യോങ്കേഴ്‌സ് മലയാളി കമ്മ്യൂണിറ്റിയുടെ ഓണം സെപ്റ്റംബര്‍ 13-നു പൊതുനിരത്തില്‍ വച്ച് ഘോഷിക്കുന്നു

Published on 05 September, 2014
യോങ്കേഴ്‌സ് മലയാളി കമ്മ്യൂണിറ്റിയുടെ ഓണം സെപ്റ്റംബര്‍ 13-നു പൊതുനിരത്തില്‍ വച്ച് ഘോഷിക്കുന്നു
ന്യൂയോര്‍ക്ക് : യോങ്കേഴ്‌സിലെ ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്മ്യൂണിറ്റിയുടെ 2014 ലെ ഓണാഘോഷപരിപാടികള്‍ സെപ്റ്റംബര്‍ 13-നു പൊതുനിരത്തില്‍ വച്ച് നടത്താന്‍ ഭാരവാഹികള്‍ തീരുമാനിച്ചു.
പൊതുജനങ്ങള്‍ക്ക് കുറെക്കൂടി ആകര്‍ഷകമായ രീതിയില്‍ മഹാബലിയുടെ എഴുന്നള്ളത്ത് കണ്ടാസ്വദിക്കുന്നതിനും, കൂടുതല്‍ സമയം മഹാബലിയോടൊത്തു ചിലവഴിക്കുന്നതിനും, ആണ്ടിലൊരിക്കല്‍ മാത്രം ലഭിക്കുന്ന അവസരം പരമാവധി സന്തോഷിച്ചുല്ലസിക്കുന്നതിനും, സൊറ പറഞ്ഞിരിക്കുന്നതുമാണ് ഇത്തരത്തില്‍ ഒരു തീരുമാനമെടുക്കാന്‍ ഭാരവാഹികളെ പ്രേരിപ്പിച്ചത്.

സാധാരണ സ്റ്റേജില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഓണാഘോഷപരിപാടികളില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഈ ഓണാഘോഷപരിപാടികള്‍ക്കായി തെരഞ്ഞെടുത്തിരിക്കുന്നത് വെസ്റ്റ് ചെസ്റ്റര്‍ കൗണ്ടിയിലെ ആര്‍ഡ്‌സിലിയിലുള്ള അതിവിശാലമായ മേസീസ് പാര്‍ക്ക് ആണ്. 09-13-2014 ശനിയാഴ്ച രാവിലെ 10 മണി മുതല്‍ വൈകീട്ട് 5 മണിവരെ വിവിധയിനം കലാ-കായിക മത്സരങ്ങളോടും കൂടി പിക്‌നിക്കും ഓണവും സമന്വയിപ്പിച്ചു കൊണ്ടുള്ള ഈ ഓണാഘോഷപരിപാടി അമേരിക്കന്‍ മലയാളികള്‍ക്ക് ഒരു മാതൃക കൂടി ആകുമെന്ന കാര്യത്തില്‍ സംശയമില്ല.

അമേരിക്കന്‍ മലയാളികളുടെ ഇടയില്‍ മഹാബലി എന്നറിയപ്പെടുന്ന ജോയി പുളിയനാല്‍ ആയിരിക്കും മഹാബലിയുടെ വേഷമിടുന്നത്. കുട്ടികള്‍ക്കായി വിവിധയിനം മത്സരങ്ങള്‍ ഉണ്ടായിരിക്കും. മുതിര്‍ന്നവര്‍ക്ക് വേണ്ടി ചീട്ടുകളി, ഓട്ടം, ബോള്‍പാസ്സിങ്ങ്, എന്നിവയ്ക്കുപുറമെ പുലിക്കളി, ഓട്ടന്‍തുള്ളല്‍ എന്നീ പരിപാടികളും പ്ലാന്‍ ചെയ്തിട്ടുണ്ട്.
യോങ്കേഴ്‌സിലും സമീപപ്രദേശങ്ങളിലുമുള്ള മലയാളികള്‍ ഇതൊരു അറിയിപ്പായി കണക്കാക്കി പരിപാടികളില്‍ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് ഇന്ത്യയില്‍ അമേരിക്കന്‍ മലയാളി കമ്മ്യൂണിറ്റി ഭാരവാഹികള്‍ പ്രത്യേകം അറിയിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്നവരുമായി ബന്ധപ്പെടുക.

തോമസ് കൂവള്ളൂര്‍ (പ്രസിഡണ്ട്) : 914-409-5772

ഇട്ടന്‍ ജോര്‍ജ്(വൈസ് പ്രസിഡണ്ട്) : 914-419-2395

എം.കെ.മാത്യൂസ് (സെക്രട്ടറി) : 914-374-7624

ജോര്‍ജ് ഉമ്മന്‍ (ചെയര്‍മാന്‍) : 914-433-4640

തോമസ് കൂവള്ളൂര്‍

യോങ്കേഴ്‌സ് മലയാളി കമ്മ്യൂണിറ്റിയുടെ ഓണം സെപ്റ്റംബര്‍ 13-നു പൊതുനിരത്തില്‍ വച്ച് ഘോഷിക്കുന്നു
Join WhatsApp News
Sunesh Rajan 2014-09-05 10:57:37
WHEN IS THIS CELEBRATION? THERE IS NO DATE.
Red Neck 2014-09-05 13:05:27
നിങ്ങൾ ന്യുയോർക്കിൽ ഉള്ളവർ തലകുത്തി നിന്നാൽ മറ്റുള്ളവരും അങ്ങനെ ചെയ്യണം എന്നാണോ നിങ്ങൾ പറയുന്നത്? I think you guys already started drinking too much.
yonkers 2014-09-05 18:17:53

അങ്ങിനെ ചോദിക്കുക. അതുതന്നെ ആയിരുന്നു ഡേറ്റ് ഇടാത്ത തിന്റെ കാരണം. ഡേറ്റ് 9- 13- 2014 ശേനി ആഴ്ച രാവിലെ 10 മുതൽ 5 വരെ. 
താങ്കൾ ക്ക് നന്ദി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക