Image

നാറ്റോ ആക്രമണം: യു.എസുമായി സഹകരിക്കില്ലെന്ന് പാകിസ്താന്‍

Published on 03 December, 2011
നാറ്റോ ആക്രമണം: യു.എസുമായി സഹകരിക്കില്ലെന്ന് പാകിസ്താന്‍
വാഷിങ്ടണ്‍: അതിര്‍ത്തിയിലെ നാറ്റോ ആക്രമണത്തെക്കുറിച്ച് യു.എസ് നടത്തുന്ന അന്വേഷണവുമായി സഹകരിക്കില്ലെന്ന് പാകിസ്താന്‍ വ്യക്തമാക്കി.

അന്വേഷണത്തില്‍ സഹകരിക്കണമെന്ന് പാകിസ്താനോട് ആവശ്യപ്പെട്ടതായും എന്നാല്‍ അവര്‍ വിസമ്മതം പ്രകടിപ്പിച്ചതായും യു.എസ് പ്രതിരോധ വകുപ്പ് വക്താവ് ജോര്‍ജ് ലിറ്റില്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.

പാക് അഫ്ഗാന്‍ അതിര്‍ത്തിയില്‍ നാറ്റോ സൈന്യം കഴിഞ്ഞ ശനിയാഴ്ച നടന്ന വ്യോമാക്രമണത്തില്‍ 24 പാക് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനുശേഷം രണ്ട് പാക് പൗരന്മാരെയും നാറ്റോ സൈന്യം വെടിവെച്ച് കൊന്നിരുന്നു.

ഇതോടെ യു.എസ് പാക് ബന്ധത്തില്‍ വിള്ളല്‍ വീണിരിക്കുകയാണ്. അതിര്‍ത്തിയിലെ കൈയേറ്റത്തെ പ്രത്യാക്രമിക്കാന്‍ ഉന്നതാനുമതി തേടേണ്ടെന്ന് സൈന്യത്തിന് പാക് സൈനികമേധാവി കയാനി വെള്ളിയാഴ്ച ഉത്തരവിട്ടിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക