Image

ഏഴാംകടലിനക്കരെ പുതുമാരന്റെ ഓണം (കവിത :എ.സി. ജോര്‍ജ്)

എ.സി. ജോര്‍ജ് Published on 04 September, 2014
ഏഴാംകടലിനക്കരെ പുതുമാരന്റെ ഓണം (കവിത :എ.സി. ജോര്‍ജ്)
(അടുത്തകാലത്ത് ഏഴാംകടലിനക്കരെ നാട്ടില്‍ പോയി പ്രണയിച്ച് വിവാഹിതനായ പുതുമണവാളന്‍ - പുതുമാരന്‍ മടങ്ങി ഇക്കരെ അമേരിക്കയിലെത്തി വിരഹ ദുഃഖം അനുഭവിക്കുകയാണ്. പുതുമണവാട്ടിയാകട്ടെ നാട്ടില്‍ നിന്ന് യുഎസിലേക്ക് വിസാ കിട്ടാനുള്ള ഊഴവും പാര്‍ത്തിരിപ്പാണ്. ഈ പ്രണയ യുവദമ്പതിമാരുടെ വിവാഹശേഷമുള്ള ആദ്യത്തെ ഓണമാണീ ചെറിയ കവിതയിലെ ഇതിവൃത്തം.)

ഇക്കരെയാണെന്‍ വാസം ...... അക്കരെയാണ്..... നിന്‍വാസം....
ഇക്കരെ അക്കരെ..... നമ്മള്‍ വാസം ഏഴാംകടലിലെ മോഹവും.. ദാഹവും..
ഓമനെ..... ഓമലാളെ......പ്രണയിനീ.....എന്‍ ഉള്ളത്തിലെ സ്വര്‍ഗ്ഗപുത്രീ....
ലാവണ്യ... പൂജാപുഷ്പവതീ.. ഓണനിലാവത്ത് തുള്ളാട്ടം തുള്ളുണ..
നിന്‍ തൃപ്പാദം ഞാനൊന്നു ചുംബിച്ചോട്ടെ... പ്രിയെ.... മനോഹരീ...... മാനസേശ്വരീ...
നീയാണെന്‍ ഓണലഹരി ചാരത്തു നീയുണ്ടെങ്കില്‍ പിന്നെന്തിനൊരോണസദ്യ.
നിന്‍ ചാമ്പയ്ക്കാ ചെഞ്ചുണ്ടില്‍ വിരിയും ഓണപുഷ്പകതേന്‍ ഞാനൊന്നു
മുത്തികുടിച്ചോട്ടെയെന്‍ മാനസേശ്വരീ..... തേന്മഴയാം ... പൂമഴയാം.... നിന്‍ ചെഞ്ചുണ്ടില്‍
വിരിയും മന്ദഹാസം എന്നുള്ളില്‍ നിത്യഹരിത മാദകമാ മോരോണ വസന്തം...
മാവേലി മന്നന്‍ നാടുവാണ കേരള നാട്ടിനലങ്കാരമാം എന്‍ സ്വപ്ന സുന്ദരീ...
അക്കരെനിന്നിക്കരെ പുഷ്പ മലര്‍  മഞ്ചലില്‍ ഓടിവരൂ.. ഏഴാം കടലിന്നിക്കരെ..
നിന്‍ താലിചാര്‍ത്തിയ മാരന്‍ വാരി.. വാരി കെട്ടിപുണരട്ടെ.. പടരട്ടെ നിന്‍ മേനിയാകെ...
നമ്മള്‍ തന്‍ കന്നിയോണമാണെന്‍ പ്രാണേശ്വരീ.. ഈ.. ഓണം എന്നു നിന്‍ വിസയാകുമെന്‍
തനിതങ്കമെ.... പറന്നെന്‍ ഏഴാംകടലിനിക്കരെയെത്താന്‍.... എന്‍ മനസ്സില്‍ പൂവിളിയായ്...
എന്‍ തേന്‍മൊഴിയാളെ  മാന്‍ മിഴിയാളെ നീയില്ലാതെ എനിക്കെന്തോണം.. എന്‍ മനസ്സിലെ
ഓണം പൊന്നോണമാകാന്‍ നീയെന്‍ സവിധം ചാരത്തെത്തണം.... കൈകോര്‍ക്കണം...
എങ്കിലും എന്നോമനെ പൊന്നോമനെ എന്നിലെ പൊന്നോണ സുഗന്ധ ശ്വാസനിശ്വാസങ്ങള്‍....
ആയിരമായിരം ഉന്‍മാദ ചുംബനങ്ങള്‍ ചുടുചുംബനങ്ങള്‍ ഓണരാത്രിയില്‍ നിനക്കായ്
വിഹായസില്‍ ചന്ദ്രികാ ചര്‍ച്ചിതമാം നഭോമണ്ഡലത്തില്‍ അയക്കുന്നെന്‍ പ്രാണേശ്വരീ.....





ഏഴാംകടലിനക്കരെ പുതുമാരന്റെ ഓണം (കവിത :എ.സി. ജോര്‍ജ്)
Join WhatsApp News
Sudhir Panikkaveetil 2014-09-05 03:51:29
ഇതൊരു സിനിമാറ്റിക് കവിത. ഇനി നമുക്ക് ഡിജിറ്റൽ
കവിത, ടെക്സ്റ്റ്‌ മെസ്സേജ് കവിത, തുടങ്ങി
കവിതകൾ ഉണ്ടാകണം. ഇങ്ങനെ ഒരു പരീക്ഷണം
നടത്താൻ ശ്രീ ജോർജ് തന്നെ മുന്നോട്ട് വരുമെന്ന്
പ്രതീക്ഷിക്കാം. എന്തായാലും മൃദുല വികാരങ്ങളുടെ
ഓരോ ഫ്രെയിമിനും പറ്റിയ വരികൾ ! ജോർജ് സാർ
താങ്കൾക്കഭിനന്ദനം.
A.C.George 2014-09-05 10:44:38
Thank you Sudhir Panikkaveetil Sir, for your positive encouraging comments. I hope somebody will sing this song in a melodious way with any corrections if needed. Happy Onam and happy teachers day to all our readers.
Our commendetators and readers, are also my/our teachers too in a way.
Excuse me for my English spelling.
vaayanakkaaran 2014-09-05 12:13:23
സിനിമാറ്റിക്, ഡിജിറ്റൽ, ടെക്സ്റ്റ് മെസ്സേജ് മുതലായ കവിത വ്ർഗങ്ങൾകൊപ്പം വേസ്റ്റ് ബാസ്കറ്റ് കവിത എന്നൊരു വർഗ്ഗവും ചേർതോളൂ.
വിദ്യാധരൻ 2014-09-05 12:52:45
വിവാഹശേഷം ഉള്ള ആദ്യത്തെ ഓണമാണ് ഈ കവിതയുടെ ഇതിവൃത്തം എന്ന് കവി കള്ളം പറയുന്നതാണ്. ഇത് വായിച്ചിട്ട് ഒരു അറുപതു വയസ്സുകഴിഞ്ഞ ഒരാൾ എഴുതിയതുപോലെയുണ്ട്. കല്യാണം കഴിഞ്ഞിട്ട് സാദിക്കാതെപോയ ആഗ്രഹങ്ങൾ ഇപ്പോഴും സാധിക്കാൻ കഴിയാതെ കേഴുന്ന ഒരു ഹൃദയമാണ് ഇതിന്റെ സ്രോതസ്സ്. പഴയ സിനിമകളിലെ രാഗങ്ങൾ ചേർത്ത് ഒരു രാഗമാലിക രീതിയിൽ ആലപിക്കാൻ കഴിയും. ആദ്യത്തെ വരി. 'ഇക്കരെയാണെന്റെ മാനസം അക്കരെയാണ് നിന് താമസം' എന്ന് തുടങ്ങി, 'കടലിലെ ഓളവും, കരളിലെ ദാഹവും അട്ങ്ങുകില്ലോമനെ" എന്ന രീതിയിലൂടെ കടന്നു. 'പൂജാ പുഷപമേ', 'നീ മധു പകരു മലർ ചൊരിയും' എന്നൊക്കെയുള്ള രാഗങ്ങളും ചേർത്ത്, അനുരാഗ നാടകത്തിൻ അന്ത്യമാം രംഗം കഴിഞ്ഞു എന്ന രാഗത്തിലൂടെ കേറി അവസാനം 'വിധിയുടെ കയ്യ്കൾക്കറിയില്ലാല്ലോ വിരഹ വേദന' എന്ന രാഗത്തിലൂടെ, വാദിലും ചാരിയാ പൈങ്കിളി നമ്മെ നോക്കുമ്പോൾ ചായക്കുടിക്കാൻ മോഹം എന്ന രാഗത്തിൽ കൊണ്ട് അവസാനിപ്പിക്കാം. ഇങ്ങനെ ചെയ്യുമ്പോൾ പുറകില നിന്ന് ഭാര്യ വന്നു ശ്രുതി തെറ്റിക്കാതെ നോക്കണം. സ്പെല്ലിങ്ങും ഗ്രാമറും ആര് നോക്കുന്നു ആംഗലേയ ഭാഷ പണ്ഡിതനായ ട്രൂത്ത്മാനെ വച്ച് നോക്കുമ്പോൾ ഇതൊക്കെ ക്ഷമി
Another Reader 2014-09-05 14:56:21
This is another reader, Another Vayanakkaran. Saw the comment from the waste basket reader, who was raised and brought up from waste basket. This particular Vayanakkaran always go to the waste basket to pick up stubs. Please see some positive aspects here.
There is romance, imagination, music, short story situation, easy to sing or resite and also connect with Onam, especially pravasi Onam etc.  etc..  What else you expect.?
vayanakaran 2014-09-05 15:33:02
പുല്ലൂട്ടിലെ നായ പശുവിനെ കൊണ്ട് തീറ്റുകയില്ല
സ്വയം തിന്നാൻ വേണ്ട. അമേരിക്കൻ മലയാളി
എഴുത്തുകാരെ കുറിച്ച് എഴുത്തുകാര്ക്ക് തന്നെ
പുച്ച്ഛമാണു~. ആ അവസ്ഥ മാറണമെങ്കിൽ
ഒന്നോ രണ്ടോ വായനകാർ പോര. പ്രിയ വായനക്കര
ദോഷൈക ദൃക്കായ അങ്ങയുടെ അഭിപ്രായത്തോറ്റ്
എനിക്ക് യോജിപ്പില്ല. താങ്കള്ക്ക് താങ്കളുടെ
അഭിപ്രായം പറയാൻ സ്വാതന്ത്രമുണ്ട്. അതിനെ ബഹുമാനിക്കുന്നു.  അത് കരുതി എന്തും എഴുതാമോ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക