Image

പട്ടിണി മാറ്റാനാണ്‌ താന്‍ വേശ്യാവൃത്തി സ്വീകരിച്ചതെന്ന്‌ ടി ശ്വേതാ ബസു

Published on 04 September, 2014
പട്ടിണി മാറ്റാനാണ്‌ താന്‍ വേശ്യാവൃത്തി സ്വീകരിച്ചതെന്ന്‌ ടി ശ്വേതാ ബസു
ഹൈദ്രാബാദ്‌: കുടുംബാംഗങ്ങളുടെ പട്ടിണി മാറ്റാനാണ്‌ താന്‍ താന്‍ വേശ്യാവൃത്തി സ്വീകരിച്ചതെന്ന്‌ ടി ശ്വേതാ ബസു പറയുന്നു. കഴിഞ്ഞ ദിവസം പോലീസ്‌ നടത്തിയ റെയ്‌ഡില്‍ രാജസ്ഥാനിലെ ബന്‍ജാര ഹില്ലിലുള്ള ഹോട്ടലില്‍ നിന്നും നടിയെ അറസ്റ്റ്‌ ചെയ്‌തിരുന്നു. പൊലീസ്‌ നടത്തിയ ചോദ്യം ചെയ്യലിലാണ്‌ നടി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്‌.

നടിയായി തനിക്ക്‌ അവസരങ്ങള്‍ കുറഞ്ഞതോടെ വീട്ടിലെ അവസ്ഥ മോശമായി. കടുത്ത സാന്‌പത്തിക ബാധ്യതയിലായപ്പോള്‍ തന്രെ കുടുംബത്തെ രക്ഷിക്കാന്‍ മറ്റ്‌ പോംവഴികളില്ലായിരുന്നു. ഈ സമയത്ത്‌ ചിലര്‍ തന്നെ ഈ മാര്‍ഗം സ്വീകരിക്കാന്‍ പ്രോത്സാഹിപ്പിക്കുകയായിരുന്നു. ആ സമയത്ത്‌ പണമുണ്ടാക്കാന്‍ മറ്റ്‌ മാര്‍ഗമൊന്നും ഉണ്ടായിരുന്നില്ല. താന്‍ നിസ്സഹായയായിരുന്നെന്നും അതിനാലാണ്‌ മാംസക്കച്ചവടത്തിലേക്ക്‌ ഇറങ്ങേണ്ടി വന്നതെന്നും ശ്വേത പറഞ്ഞു. ബാലതാരമായി സിനിമയില്‍ ചുവടുറപ്പിച്ച ശ്വേത 2002ല്‍ `മക്‌ദീ` എന്ന ചിത്രത്തിലൂടെ മികച്ച ബാല താരത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയിരുന്നു.
പട്ടിണി മാറ്റാനാണ്‌ താന്‍ വേശ്യാവൃത്തി സ്വീകരിച്ചതെന്ന്‌ ടി ശ്വേതാ ബസു
Join WhatsApp News
tom abraham 2014-09-05 07:07:54
can we blame her / many others have done the same in various centuries. poverty needs to be eradicated. religious preaching is not enough. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക