Image

തന്റെ ജീവിതം മഹാബലിക്കു തുല്യമെന്ന്‌ നടന്‍ ദിലീപ്‌

Published on 04 September, 2014
തന്റെ ജീവിതം മഹാബലിക്കു തുല്യമെന്ന്‌ നടന്‍ ദിലീപ്‌
കൊച്ചി:തന്റെ ജീവിതം മഹാബലിക്കു തുല്യമെന്ന്‌ നടന്‍ ദിലീപ്‌ ഫെയ്‌സ്‌ ബുക്കിലൂടെ അറിയിച്ചു. ചില അഭിനവ വാമനന്മാര്‍ മഹാബലിയെപ്പോലെ തന്നെയും ചവിട്ടിത്താഴ്‌ത്തുകയാണ്‌. തന്‍െറ ജനപ്രീതിയില്‍ അസൂയയുള്ളവരാണ്‌ ചവിട്ടിത്താഴ്‌ത്തലിന്‌ പിന്നില്‍. തനിക്കൊരു മകളുണ്ടെന്ന കാര്യം ഇത്തരക്കാര്‍ ഓര്‍ക്കണമെന്നും ദിലീപ്‌ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റില്‍ പറയുന്നു.

തനിക്കെതിരെയുള്ള ഓരോ നുണബോംബിലും പിടയുന്ന, ബാല്യം വിടാത്ത ഒരു കുഞ്ഞു മനസ്‌ കൂടി ഉണ്ടെന്ന കാര്യം വിസ്‌മരിക്കരുത്‌. ഇതൊരു താരത്തിന്‍െറയല്ല, പിതാവിന്‍െറ അപേക്ഷയാണെന്നും ദിലീപ്‌ ഫേസ്‌ബുക്കില്‍ വ്യക്തമാക്കി.
തന്റെ ജീവിതം മഹാബലിക്കു തുല്യമെന്ന്‌ നടന്‍ ദിലീപ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക