Image

മുല്ലപ്പെരിയാറിലെ ജലനിരപ്പ് അല്‍പ്പം കുറഞ്ഞു

Published on 03 December, 2011
മുല്ലപ്പെരിയാറിലെ ജലനിരപ്പ് അല്‍പ്പം കുറഞ്ഞു

ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് നേരിയ തോതില്‍ കുറഞ്ഞതായി അധികൃതര്‍ അറിയിച്ചു. 136.6 അടിയായിരുന്ന ജലനിരപ്പ് ശനിയാഴ്ച്ച രാവിലെ പരിശോധിച്ചപ്പോള്‍ 136.4 ആയി കുറഞ്ഞിട്ടുണ്ട്.

കഴിഞ്ഞദിവസങ്ങളില്‍ കനത്തമഴയ്ക്ക് അല്‍പ്പം ശമനം വന്നതിനാല്‍ അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന വെളളത്തിന്റെ അളവിലും കുറവുണ്ടായിട്ടുണ്ട്. അതേസമയം വൃഷ്ടിപ്രദേശത്ത് വെള്ളിയാഴ്ച്ച രാത്രി ശക്തമായ മഴ പെയ്തിട്ടുള്ളതിനാല്‍ വീണ്ടും ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ടെന്നാണ് അധികൃതര്‍ അറിയിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക