Image

നിക്കോബാര്‍ ദ്വീപില്‍ ഭൂചലനം; ആളപായമില്ല

Published on 03 December, 2011
നിക്കോബാര്‍ ദ്വീപില്‍ ഭൂചലനം; ആളപായമില്ല
ന്യൂഡല്‍ഹി : നിക്കോബാര്‍ ദ്വീപില്‍ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ശനിയാഴ്ച പുലര്‍ച്ചെ 1.07 നാണ് നിക്കോബര്‍ ദ്വീപുസമൂഹങ്ങളില്‍ ഭൂചലനമുണ്ടായത്.

ഭൂനിരപ്പില്‍ നിന്നും 38.70 കിലോമീറ്റര്‍ താഴ്ചയിലാണ് പ്രഭവകേന്ദ്രമെന്ന് അധികൃതര്‍ അറിയിച്ചു.

വലുതും ചെറുതുമായ 22 ദ്വീപുകളാണ് നിക്കോബാര്‍ ദ്വീപുസമൂഹത്തിലുള്ളത്. ഇവയില്‍ 12 എണ്ണത്തില്‍ മാത്രമേ മനുഷ്യവാസമുള്ളൂ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക