Image

'എന്തൊരു ഭാഗ്യം' മൃദുലാ മുരളി ഉണ്ണി മുകുന്ദന്റെ നായികയാവുന്നു

Published on 03 September, 2014
'എന്തൊരു ഭാഗ്യം' മൃദുലാ മുരളി ഉണ്ണി മുകുന്ദന്റെ നായികയാവുന്നു


ശരത് എ ഹരിദാസന്‍ സംവിധാനം ചെയ്യുന്ന 'എന്തൊരു ഭാഗ്യം' എന്ന ചിത്രത്തില്‍ മൃദുലാ മുരളി ഉണ്ണി മുകുന്ദന്രെ നായികയാകുന്നു. ചിത്രത്തിലെ മറ്റൊരു നായിക നിക്കി ഗല്‍റാണിയാണ്.

ചിത്രത്തില്‍ താന്‍ ബാംഗ്ലൂര്‍ സ്വദേശിനിയായ ഹീരാ സാംസണ്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നതെന്ന് മൃദുല പറഞ്ഞു. ഒരു പ്രൊഫഷണല്‍ നര്‍ത്തകിയാകണമെന്നാണ് ഹീരയുടെ ആഗ്രഹം. തനിക്ക് ഹീരയെന്ന കഥാപാത്രത്തെ വളരെ ഇഷ്ടമായതായി നടി വ്യക്തമാക്കി.

ഇതൊരു പ്രണയചിത്രമാണെന്നും എല്ലാ കഥാപാത്രങ്ങള്‍ക്കും പ്രാധാന്യമുണ്ടെന്നും സംവിധായകന്‍ പറഞ്ഞു. മൃദുലയുടെ കഥാപാത്രമാണ് ചിത്രത്തിന് വഴിത്തിരിവ് ഉണ്ടാക്കുന്നത്. അഭിനേത്രി വിനയപ്രസാദും ചിത്രത്തില്‍ ശ്രദ്ധേയമായൊരു വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഒക്ടോബറോടെ കൊച്ചി,? ബാംഗ്ലൂര്‍ എന്നിവിടങ്ങളിലായാകും 'എന്തൊരു ഭാഗ്യ'ത്തിന്രെ ചിത്രീകരണം നടക്കുക. ജനുവരിയില്‍ ചിത്രം റിലീസ് ചെയ്യും.

തന്രെ പഠനം പൂര്‍ത്തിയാക്കിയ ശേഷം തമിഴ് ചിത്രമായ 'ചിക്കിക്കു സിക്കിക്കിച്ചു' എന്ന ചിത്രത്തിന്രെ തിരക്കിലാണ് മൃദുല ഇപ്പോള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക