Image

മേരികോം സിനിമയ്ക്ക് യു.പിയില്‍ നികുതിയില്ല

Published on 01 September, 2014
മേരികോം സിനിമയ്ക്ക് യു.പിയില്‍ നികുതിയില്ല
ലക്‌നോ: ദേശീയ ബോക്‌സിംങ് താരവും ഒളിമ്പിക് മെഡല്‍ ജേതാവുമായ മേരികോമിന്റെ ജീവിതത്തെ ആസ്പദമാക്കി എടുത്ത ചിത്രത്തെ യു.പിയില്‍ നികുതിയില്‍ നിന്നൊഴിവാക്കി.

മുഖ്യമന്ത്രി അഖിലേഷ് സര്‍ക്കാര്‍ ആണ് നടപടി കൈക്കൊണ്ടത്. ഈ ചിത്രം സംസ്ഥാനത്തെ സ്ത്രീകള്‍ക്ക് പ്രചോദനം ആവും എന്ന് കരുതുന്നതായും അതുകൊണ്ട് തന്നെ ചിത്രത്തെ വിനോദ നികുതിയില്‍ നിന്ന് ഒഴിവാക്കാന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് തീരുമാനിച്ചതായും ഒരു സര്‍ക്കാര്‍ വക്താവ് അറിയിച്ചു.

ചിത്രം ഈയാഴ്ച തീയേറ്ററുകളിലെത്തും. മേരി കോം ആയി വേഷമിടുന്നത് നടി പ്രിയങ്ക ചോപ്രയാ­ണ്.
മേരികോം സിനിമയ്ക്ക് യു.പിയില്‍ നികുതിയില്ല
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക