Image

വന്‍ കടബാധ്യത ഡോക്‌ടര്‍ കുടുംബം ആത്മഹത്യ ചെയ്‌തു

Published on 03 December, 2011
വന്‍ കടബാധ്യത ഡോക്‌ടര്‍ കുടുംബം ആത്മഹത്യ ചെയ്‌തു
ബാംഗളൂര്‍: വന്‍ കടബാധ്യതയേത്തുടര്‍ന്ന്‌ ഡോക്ടര്‍മാരായ ഭാര്യയും ഭര്‍ത്താവും രണ്ടു മക്കളും ആത്മഹത്യ ചെയ്‌തു. ബാംഗളൂരിലെ വാല്‍മീകിനഗര്‍ എക്‌സ്റ്റന്‍ഷനിലാണ്‌ സംഭവം. ഹുദാ കെയര്‍ നഴ്‌സിംഗ്‌ ഹോം എന്ന പേരില്‍ സ്വകാര്യ ക്ലിനിക്ക്‌ നടത്തുന്ന ഡോ.അമാനുള്ള, ഭാര്യ ഡോ.നാഷിദ ബാനു, മക്കളായ നീരജ്‌, നിവേജ്‌ എന്നിവരാണ്‌ മരിച്ചത്‌.

ക്ലിനിക്കിനുള്ളില്‍ വിഷംകുത്തിവച്ച്‌ മരിച്ച നിലയില്‍ ഇന്നലെ രാവിലെയാണ്‌ നാലുപേരെയും കണെ്‌ടത്തിയത്‌. സ്ഥലത്തെ പണമിടപാടുകാരില്‍നിന്നും വന്‍ തുക വായ്‌പയെടുത്ത്‌ വീടിനോടു ചേര്‍ന്ന്‌ ദമ്പതികള്‍ നഴ്‌സിംഗ്‌ഹോം വിലയ്‌ക്കു വാങ്ങിയിരുന്നു. എന്നാല്‍ ഉദ്ദേശിച്ച രീതിയില്‍ ഇതില്‍നിന്ന്‌ വരുമാനം ലഭിക്കാതാകുകയും വാങ്ങിയ പണം തിരികെ ആവശ്യപ്പെട്ട്‌ പണമിടപാടുകാര്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്‌തതോടെയാണ്‌ കുടുംബാംഗങ്ങള്‍ കടുംകൈയ്‌ക്കു മുതിര്‍ന്നതെന്ന്‌ സംശയിക്കുന്നതായി പോലീസ്‌ പറഞ്ഞു.

കോലാര്‍ മെഡിക്കല്‍കോളജില്‍ അവസാനവര്‍ഷ എംബിബിഎസിനു പഠിക്കുന്ന നീരജിന്‌ പേയ്‌മെന്റ്‌സീറ്റില്‍ സീറ്റ്‌ തരപ്പെടുത്തിയതും മകന്‍ നിവേജിന്റെ എംബിബിഎസ്‌ പഠനത്തിന്‌ പണം കണെ്‌ടത്തിയതും ബ്ലേഡുകാരില്‍നിന്നു കടം വാങ്ങിയും ബാങ്കുവായ്‌പയെടുത്തുമായിരുന്നു. ഇതൊക്കെയാണ്‌ ആത്മഹത്യക്ക്‌ കാരണമെന്ന്‌ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക