Image

എ.ജിയുടെ പ്രസ്‌താവന: പരിശോധിച്ചശേഷം നടപടിയെന്ന്‌ മുഖ്യമന്ത്രി

Published on 02 December, 2011
എ.ജിയുടെ പ്രസ്‌താവന: പരിശോധിച്ചശേഷം നടപടിയെന്ന്‌ മുഖ്യമന്ത്രി
ന്യൂഡല്‍ഹി: മുല്ലപ്പെരിയാല്‍ വിഷയത്തില്‍ അഡ്വക്കേറ്റ്‌ ജനറല്‍ കെ.പി ദണ്ഡപാണി ഹൈക്കോടതല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രസ്‌താവിച്ചു. ഹൈക്കോടതിയില്‍ സ്വീകരിച്ച നിലപാടില്‍ ഖേദം പ്രകടിപ്പിച്ച്‌ എ.ജി കത്ത്‌ നല്‍കിയിട്ടുണ്ട്‌.

മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട പ്രത്യക്ഷ സമരങ്ങളില്‍ നിന്ന്‌ മന്ത്രിമാര്‍ വിട്ടുനില്‍ക്കണം. പരസ്യ പ്രസ്‌താവന നടത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.

എ.ജി യെ പുറത്താക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ ആവശ്യം പരിശോധിക്കും. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മാധ്യമങ്ങള്‍ ആശങ്ക സൃഷ്ടിച്ചുവെന്ന പരാതിയോട്‌ യോജിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക