Image

മണിരത്‌നം ചിത്രത്തില്‍ നിവിന്‍ പോളി ഇല്ല

Published on 30 August, 2014
മണിരത്‌നം ചിത്രത്തില്‍ നിവിന്‍ പോളി ഇല്ല

'കടല്‍' എന്ന സിനിമയ്ക്കു ശേഷം സൂപ്പര്‍ഹിറ്റ് സംവിധായകന്‍ മണിരത്‌നം സംവിധാനം  ചെയ്യുന്ന സിനിമയെ കുറിച്ച് നിരവധി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. തന്റെ തന്നെ ആദ്യകാല സിനിമകളിലൊന്നായ 'മൗനരാഗം' എന്ന സിനിമയുടെ റീമേക്കാണ് പുതിയ ചിത്രം എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

സിനിമയെക്കാളേറെ അതിലെ നായകനെ കുറിച്ചാണ് കൂടുതല്‍ ചര്‍ച്ച നടന്നത്. മലയാളത്തിലെ യുവനടന്മാരില്‍ ഒരാളായ നിവിന്‍ പോളിയാണ് ഈ സിനിമയില്‍ എത്തുന്നത് എന്നാണ് ഒടുവില്‍ കേട്ടത്. 

എന്നാലിപ്പോള്‍, മണിരത്‌നത്തിന്റെ സിനിമയില്‍ താന്‍ അഭിനയിക്കുന്നില്ലെന്ന് നിവിന്‍ പോളി തന്നെ വ്യക്തമാക്കിയിരിക്കുന്നു. 

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന 'പ്രേമം' എന്ന സിനിമയിലാണ് നിവിന്‍ ഇപ്പോള്‍ അഭിനയിക്കുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക