Image

പോളിറ്റ്‌ ബ്യൂറോയുടെ നിലപാടില്‍ മാറ്റംവരുത്തില്ല: പ്രകാശ്‌ കാരാട്ട്‌

Published on 02 December, 2011
പോളിറ്റ്‌ ബ്യൂറോയുടെ നിലപാടില്‍ മാറ്റംവരുത്തില്ല: പ്രകാശ്‌ കാരാട്ട്‌
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സിപിഎം പോളിറ്റ്‌ ബ്യൂറോ കൈക്കൊണ്ട നിലപാടില്‍ ഒരു മാറ്റവുമുണ്ടാകില്ലെന്ന്‌ സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ വ്യക്തമാക്കി. പി.ബി ഇന്നലെ ഇറക്കിയ വാര്‍ത്താകുറിപ്പാണ്‌ പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു.

പിബി നിലപാട്‌ കേരളത്തിലെ ജനവികാരം മാനിക്കാതെയാണെന്ന പ്രതിപക്ഷ നേതാവ്‌ വി.എസ്‌.അച്യുതാനന്ദന്റെ പ്രസ്‌താവനയ്‌ക്കുള്ള മറുപടിയായാണ്‌ കാരാട്ട്‌ ഇക്കാര്യം അറിയിച്ചത്‌.

അതിനിടെ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ യു.ഡി.എഫ്‌ സര്‍ക്കാര്‍ കേരളത്തെ ഒറ്റുകൊടുത്തുവെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വ്യക്തമാക്കി. അഡ്വക്കേറ്റ്‌ ജനറലിന്റെ നിലപാട്‌ സംസ്ഥാനത്തിന്റെ താത്‌പര്യത്തിന്‌ വിപരീതമാണെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക