Image

വിന്‍സണ്‍ പാലത്തിങ്കലിന്‌ ടെന്നസിയില്‍ സ്വീകരണം നല്‌കി

ജോയിച്ചന്‍ പുതുക്കുളം Published on 28 August, 2014
വിന്‍സണ്‍ പാലത്തിങ്കലിന്‌ ടെന്നസിയില്‍ സ്വീകരണം നല്‌കി
നാഷ്‌വില്‍: നിയുക്ത ഫോമാ വൈസ്‌ പ്രസിഡന്റ്‌ വിന്‍സണ്‍ പാലത്തിങ്കലിന്‌ കേരളാ അസോസിയേഷന്‍ ഓഫ്‌ നാഷ്‌വില്ലിന്റെ ആഭിമുഖ്യത്തില്‍ നാഷ്‌വില്‍ ടെന്നസിയില്‍ സ്വീകരണം നല്‍കി. നാഷ്‌വില്‍ കേരളാ അസോസിയേഷന്‍ പ്രസിഡന്റ്‌ സാം ആന്റോ പുത്തന്‍കളം സ്വീകരണ യോഗത്തില്‍ അധ്യക്ഷതവഹിച്ചു.

ഫോമയുടെ ഭാവി പ്രവര്‍ത്തനപരിപാടികളെക്കുറിച്ച്‌ വിന്‍സണ്‍ തന്റെ പ്രസംഗത്തില്‍ വിശദീകരിച്ചു. ഫോമയില്‍ അംഗസംഘടനയാകുന്നതിനുള്ള അപേക്ഷ സാം ആന്റോ പുത്തന്‍കളത്തില്‍ നിന്ന്‌ വിന്‍സണ്‍ പാലത്തിങ്കല്‍ ഏറ്റുവാങ്ങി.

ഫോമയുടെ എല്ലാ പ്രവര്‍ത്തന പരിപാടികള്‍ക്കും കേരളാ അസോസിയേഷന്‍ നാഷ്‌വില്ലിന്റെ പിന്തുണ സാം ആന്റോ പ്രഖ്യാപിച്ചു. യോഗത്തില്‍ നവാസ്‌ യൂനസ്‌, ബിജു ജോസഫ്‌, ബബലു ചാക്കോ, വിന്‍സി ചെറിയാന്‍ തുടങ്ങിയ കേരളാ അസോസിയേഷന്‍ നാഷ്‌വില്ലിന്റെ നേതാക്കള്‍ പ്രസംഗിച്ചു.

വിന്‍സണ്‍ പാലത്തിങ്കലിന്‌ ടെന്നസിയില്‍ സ്വീകരണം നല്‌കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക