Image

എ.ജി. നല്‌കിയത്‌ സര്‍ക്കാരിന്റെ അഭിപ്രായമല്ല: പി.ജെ. ജോസഫ്‌

Published on 02 December, 2011
എ.ജി. നല്‌കിയത്‌ സര്‍ക്കാരിന്റെ അഭിപ്രായമല്ല: പി.ജെ. ജോസഫ്‌
കോട്ടയം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അഡ്വക്കേറ്റ്‌ ജനറല്‍ കെ.പി. ദണ്‌ഡപാണി ഹൈക്കോടതിയില്‍ നല്‍കിയത്‌ സര്‍ക്കാരിന്റെ അഭിപ്രായമല്ലെന്ന്‌ ജലവിഭവ വകുപ്പ്‌ മന്ത്രി പി.ജെ. ജോസഫ്‌ പറഞ്ഞു. ഏതെങ്കിലും വക്കീല്‍ എന്തെങ്കിലും പറഞ്ഞാല്‍ അത്‌ സര്‍ക്കാരിന്റെ അഭിപ്രായമാകില്ലെന്നും മന്ത്രി പി.ജെ.ജോസഫ്‌.

അതിനിടെ താന്‍ കോടതിയില്‍ പറഞ്ഞ വാക്കുകള്‍ വളച്ചൊടിച്ചതു ഖേദകരമാണെന്ന്‌ അഡ്വക്കറ്റ്‌ ജനറല്‍ കെ.പി.ദണ്ഡപാണി. മുല്ലപ്പെരിയാര്‍ ഡാമിലെ മുഴുവന്‍ വെള്ളവും സംഭരിക്കാനുള്ള ശേഷി ഇടുക്കി ഡാമിന്‌ ഉണ്ടെന്നാണു പറഞ്ഞത്‌. അണക്കെട്ടിന്‌ അപകടം സംഭവിച്ചാല്‍ സ്‌ഥിതി ഗുരുതരമാണ്‌. മാധ്യമങ്ങളെ കുറിച്ചു താന്‍ പറഞ്ഞത്‌ സര്‍ക്കാരിന്റെ നിലപാടല്ല. എല്ലാവരും ഭയചകിതരാണ്‌, അതില്‍ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാര്‍ത്തയും ഒരു കാരണമാണ്‌ എന്നാണു പറഞ്ഞത്‌. അത്‌ തെറ്റിദ്ധരിക്കപ്പെടുകയായിരുന്നുവെന്നും ദണ്‌ഡപാണി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക