Image

മാവേലി നാടു വാണീടും കാലം(ഓണവിഭവം)- കൊല്ലം തെല്‍മ, ടെക്‌സസ്

കൊല്ലം തെല്‍മ, ടെക്‌സസ് Published on 30 August, 2014
മാവേലി നാടു വാണീടും കാലം(ഓണവിഭവം)- കൊല്ലം തെല്‍മ, ടെക്‌സസ്
“മാവേലി നാടുവാണീടുംകാലം, മാനുഷ്യരെല്ലാരുമൊന്നുപോലെ. ആമോദത്തോടെ വസിക്കും കാലം, ആപത്തെങ്ങാര്‍ക്കുമൊട്ടില്ലതാനും.”

പാവാട പ്രായത്തില്‍ ഊഞ്ഞാലാടി, വാതോരാതെ പാടിയിരുന്ന ആ ഈരടികള്‍”
ആ വരികള്‍ക്ക് എന്തെല്ലാമോ അര്‍ത്ഥമുണ്ടായിരുന്നു. നാലാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ആദ്യമായി മാവേലി ചക്രവര്‍ത്തിയെ പരിചയപ്പെട്ടത്. ആ പരിചയം വളര്‍ന്ന് ഓരോ വര്‍ഷങ്ങളും പിന്നിട്ട്- ഒടുവില്‍ കലാലയ ജീവതത്തില്‍ എത്തിയപ്പോള്‍ മാവേലിയെ ശരിക്കും പഠിച്ചുകഴിഞ്ഞിരുന്നു.
തന്റെ പ്രജകളെ സന്തോഷിപ്പിച്ച് ആര്‍ക്കും ഒരാപത്തും വരാതെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിച്ച് നാടുവാണിരുന്ന ആ അസുരചക്രവര്‍ത്തിക്കെന്താണ് സംഭവിച്ചത്?
അത്തരമൊരു നല്ല മനുഷ്യനെ നശിപ്പിക്കാന്‍ ഹൃദയകാഠിന്യമുണ്ടായതാര്‍ക്കായിരുന്നു? ദേവഗണങ്ങള്‍ക്കോ? വാട്ട്? ഇംപോസ്സിബിള്‍….”

സാധാരണയായി കണ്ടുവരുന്നത്, ശത്രുക്കളേയും ദുഷ്ടത കാട്ടുന്നവരേയും നശിപ്പിക്കാറുണ്ട് എന്നതാണ്. പക്ഷെ, ജനങ്ങളുടെ സന്തോഷവും സമൃദ്ധിയും നിലനിര്‍ത്തി ജനങ്ങളുടെ പ്രീതി മാത്രം നേടിയിരുന്ന മബാബലി ചക്രവര്‍ത്തിയെ നിഷ്ഠൂരമായി പാതാളത്തിലേക്ക് ചവുട്ടി താഴ്ത്തിയതാര്‍? എന്തുകാരണത്താല്‍?

നന്നായി നാടുഭരിച്ചും കൊണ്ടിരുന്ന അസുരചക്രവര്‍ത്തിയോട് ദേവഗണങ്ങള്‍ക്കും 'അസൂയ' അതെ, അസൂയ മൂര്‍ദ്ധന്യാവസ്ഥയിലെത്തിയപ്പോള്‍, മാവേലിത്തമ്പുരാനെ പാതാളത്തിലേക്ക് ചവുട്ടിത്താഴ്ത്താതെ വയ്യെന്നായി.

ഒടുവിലതു സംഭവിച്ചു. വാമനനായി അവതരിച്ച്, വെറും മൂന്നടി മണ്ണ് ചോദിച്ചാല്‍, ആ മഹാഭാവലൂ നല്കാതിരിക്കുമോ? മഹാവിഷ്ണുവിന് അസൂയയില്‍ നിന്ന്- വക്രബുദ്ധി ഉടലെടുത്തു.
വാമനന്‍ വലുതായി, ആകാശവും ഭൂമിയും അളന്നു കഴിഞ്ഞു. എവിടെ, എവിടെ മൂന്നാമത്തെ ചവിട്ടടി എവിടേക്കാണ് വയ്‌ക്കേണ്ടത്? അരുളിയാലും പ്രഭോ? വാക്കുപാലിക്കുപ്രഭോ? അസൂയ വളര്‍ത്തിയ വക്രബുദ്ധി പ്രഭുവിന്റെ നാശം കണ്ടേ പോകൂ അല്ലേ?

മഹാബലി പ്രഭുവിന് വാക്കുപാലിക്കാതെ തരമില്ലല്ലോ. സല്‍സ്വഭാവിയുടെ പ്രധാനലക്ഷണം വാക്കുപാലിക്കുക എന്നതാണല്ലോ.

ഇതാ, അടിയന്‍ ശിരസ്സു നമിക്കുന്നു. അടിയന്റെ ശിരസ്സിലായിക്കോളൂ മൂന്നാമത്തെ പാദം”
 മഹാവിഷ്ണുവിന്റെ മൂന്നാമത്തെ കാല്‍വയ്പ് മാവേലിത്തമ്പുരാന്റെ ശിരസ്സില്‍ …. അങ്ങനെ അദ്ദേഹം പാതാളം പൂകി…  വര്‍ഷത്തിലൊരിക്കല്‍ തന്റെ പ്രജകളെ കാണാന്‍ മാവേലിത്തമ്പുരാന്‍ എഴുന്നെള്ളുമ്പോള്‍, ഓണപ്പുടവകളും, അത്തപ്പൂക്കളങ്ങളും, പുലികളിലും ഊയലാട്ടങ്ങളും പാടേ അന്യം നിന്നുപോകാതിരിക്കട്ടെ.

'അസൂയ' എന്ന പാപവികാരത്തിന് ഇരയായിത്തീര്‍ന്ന മാവേലിത്തമ്പുരാന്‍ നമ്മെ സന്ദര്‍ശിക്കാന്‍ വരുമ്പോഴെങ്കിലും അസൂയ എന്ന പാപേഛയെ നമുക്ക് എന്നന്നേക്കുമായി ഉപേക്ഷിച്ചേക്കാം. എന്നിട്ട് “പൂവേ, പൊലിപൂവേ…”   എന്ന ഗാനമാലപിച്ച് സന്തോഷത്തോടെ, അദ്ദേഹത്തെ വരവേല്‍ക്കാം.
ഏവര്‍ക്കു ഓണാശംസകള്‍!!

മാവേലി നാടു വാണീടും കാലം(ഓണവിഭവം)- കൊല്ലം തെല്‍മ, ടെക്‌സസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക