Image

മലയാള സിനിമയില്‍ അഭിനയിക്കും: മിസ്‌ വാഷിംഗ്‌ടണ്‍ എയ്‌ഞ്ചല ഗൊരാഫി

Published on 28 August, 2014
മലയാള സിനിമയില്‍ അഭിനയിക്കും: മിസ്‌ വാഷിംഗ്‌ടണ്‍ എയ്‌ഞ്ചല ഗൊരാഫി
കോട്ടയം: താന്‍ മലയാള സിനിമയില്‍ അഭിനയിക്കുമെന്ന്‌ മിസ്‌ വാഷിംഗ്‌ടണ്‍ എയ്‌ഞ്ചല ഗൊരാഫി പറഞ്ഞു. നാലോളം ചിത്രങ്ങളില്‍ അഭിനയിക്കാന്‍ ക്ഷണം ലഭിച്ചതായി വാഷിംഗ്‌ടണ്‍ സ്റ്റേറ്റിലെ മിസ്‌ ഇന്ത്യയായി തെരഞ്ഞെടുക്കപ്പെട്ടശേഷം കോട്ടയം പ്രസ്‌ ക്ലബിലെ മുഖാമുഖം പരിപാടിയില്‍ പങ്കെടുത്തുകൊണ്ട്‌ പറഞ്ഞു.

കഥ കേട്ടശേഷവും പഠനത്തിനു ബുദ്ധിമുട്ട്‌ സൃഷ്‌ടിക്കില്ലെന്ന്‌ ഉറപ്പു വരുത്തിയശേഷവുമേ സിനിമയില്‍ അഭിനയിക്കുവെന്നും ഏയ്‌ഞ്ചല പറഞ്ഞു.

കോട്ടയം മൂലേടം സ്വദേശിനിയാണ്‌ ഏയ്‌ഞ്ചല ഗൊരാഫി. വാഷിംഗ്‌ടണില്‍ നടന്ന ഇന്ത്യന്‍ സുന്ദരിമാരുടെ മത്സരത്തില്‍ ഉത്ത രേന്ത്യയിലെ പെണ്‍കുട്ടികളെ പിന്തള്ളിയാണ്‌ ഏയ്‌ഞ്ചല സുന്ദ രിപ്പട്ടം കരസ്ഥമാക്കിയത്‌.

സ്രാമ്പിക്കല്‍ സുരേഷ്‌ - ലത ദമ്പതികളുടെ മകളാണ്‌.ഭരതനാട്യത്തിലും കരാട്ടെയിലും കുങ്‌ഫുവിലും പരിശീലനം നേടിയിട്ടുണ്‌ട്‌. ഹോസ്‌പിറ്റാലിറ്റി അഡ്‌മിനിസ്‌ട്രേഷന്‍ പഠനം നടത്തിവരുന്നു.

ഡിസംബറില്‍ ന്യൂജഴ്‌സിയില്‍ നടക്കുന്ന മിസ്‌ യുഎസ്‌ മത്സരത്തില്‍ പങ്കെടുക്കാനുള്ള തയാറെടുപ്പിലാണ്‌ ഏയ്‌ഞ്ചല.
മലയാള സിനിമയില്‍ അഭിനയിക്കും: മിസ്‌ വാഷിംഗ്‌ടണ്‍ എയ്‌ഞ്ചല ഗൊരാഫി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക