Image

മൈലാഞ്ചി മൊഞ്ചുള്ള വീട്‌: കനിഹ നായിക

Published on 28 August, 2014
മൈലാഞ്ചി മൊഞ്ചുള്ള വീട്‌: കനിഹ നായിക
നടന്‍ ജയറാം നായകനാകുന്ന മൈലാഞ്ചി മൊഞ്ചുള്ള വീട്‌ എന്ന ചിത്രത്തില്‍ കനിഹ നായികയായി അഭിനയിക്കുന്നു. ബെന്നി കെ ജോസഫ്‌ എന്ന നവാഗതനാണ്‌ ചിത്രം സംവിധാനം ചെയ്യുന്നത്‌. ഒരു വലിയ മുസ്ലീം കുടുംബത്തെ കുറിച്ച്‌ പറയുന്ന കഥയില്‍ വന്‍ താരനിരയാണ്‌ അണിനിരക്കുന്നത്‌. ഇവരെ കൂടാതെ ആദ്യകാല നടന്‍ മധു, സായികുമാര്‍, ബാബുരാജ്‌ തുടങ്ങി അമ്പതോളം കഥാപാത്രങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്‌. യുവനടന്‍ ആസിഫ്‌ അലിയാണ്‌ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌. ഉദയകൃഷ്‌ണനയും സിബി കെ തോമസും ചേര്‍ന്നാണ്‌ തിരക്കഥയെഴുതുന്നത്‌.

അതിനിടെ ഒരു നടിയെന്ന നിലയില്‍ തനിയ്‌ക്ക്‌ ഏറെ നല്ല അവസരങ്ങള്‍ തന്നത്‌ മലയാളം സിനിമയാണെന്ന്‌ കനിഹ പറയുന്നു. മത്രമല്ല വിവാഹിതയായതോടെ തമിഴില്‍ തനിയ്‌ക്ക്‌ അവസരങ്ങള്‍ കുറഞ്ഞു എന്നാല്‍ മലയാളത്തില്‍ ഇത്തരമൊരും അവസ്ഥ ഉണ്ടായിട്ടേയില്ലെന്നും കനിഹ. വിവാഹിതരായ നായികമാരോട്‌ തമിഴ്‌ സിനിമാ ലോകം കാട്ടുന്ന അകല്‍ച്ച എന്തായാലും മലയാളം സിനിമ കാട്ടുന്നില്ലെന്നാണ്‌ ഈ നടിയുടെ അഭിപ്രായം . ജയറാമിനൊപ്പം അഭിനയിച്ച ഭാഗ്യദേവതയാണ്‌ കനിഹയ്‌ക്ക്‌ ഭാഗ്യം കൊണ്ടുവന്ന ചിത്രം.
മൈലാഞ്ചി മൊഞ്ചുള്ള വീട്‌: കനിഹ നായിക
മൈലാഞ്ചി മൊഞ്ചുള്ള വീട്‌: കനിഹ നായിക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക