Image

വിവാഹം എന്റെയല്ല; സഹോദരന്റേത്‌: ഭാവന

Published on 27 August, 2014
വിവാഹം എന്റെയല്ല; സഹോദരന്റേത്‌: ഭാവന
വിവാഹ ഗോസിപ്പുകള്‍ക്ക്‌ വിരാമമിട്ടുകൊണ്ട്‌ നടി ഭാവന രംഗത്ത്‌. അടുത്തവര്‍ഷം നടക്കുന്ന വിവാഹം തന്റെ മൂത്ത ജ്യേഷ്‌ഠന്റെയാണെന്ന്‌ നടി ഫെയ്‌സ്‌ ബുക്കിലൂടെ വ്യക്തമാക്കി.

എന്റെ കല്യാണം എല്ലാവരെയും അറിയിച്ച്‌ മാത്രമേ ഉണ്‌ടാവൂ. തനിക്ക്‌ പ്രണയമുണെ്‌ടന്ന്‌ ഭാവന വെളിപ്പെടുത്തിയതായി ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. ഗുരുവായൂരില്‍ വച്ചായിരിക്കും വിവാഹമെന്നും മാതാപിതാക്കളുടെ ആശീര്‍വദത്തോടെയായിരിക്കും നടക്കുകയെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതോടെയാണ്‌ ഭാവനയുടെ വിവാഹമാണ്‌ നടക്കാന്‍ പോകുന്നത്‌ എന്ന തരത്തില്‍ ഫേസ്‌ബുക്കില്‍ വാര്‍ത്തകള്‍ പരന്നത്‌.

പ്രിയപ്പെട്ട മാധ്യമ സുഹൃത്തുക്കളെ എന്റെ കല്യാണമാണെന്ന വാര്‍ത്ത കേള്‍ക്കാന്‍ തുടങ്ങിയിട്ട്‌ കുറെയായി. എന്റെ മൂത്ത സഹോദരന്റെ കല്യാണമാണ്‌ അടുത്ത വര്‍ഷം ജനുവരിയില്‍. ഈ സംഭവം മാധ്യമ സുഹൃത്തുക്കള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കിടയിലും ചില കണ്‍ഫ്യൂഷന്‍ ഉണ്‌ടാക്കിയതായി തോന്നുന്നു അതിനാലാണ്‌ ഫെയ്‌സ്‌ ബുക്കിലൂടെ ഇക്കാര്യം അറിയിക്കുന്നതെന്നും ഭാവന പറയുന്നു.
വിവാഹം എന്റെയല്ല; സഹോദരന്റേത്‌: ഭാവന
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക