Image

കേരളവുമായി തമിഴ്‌ നാട്‌ ചര്‍ച്ച നടത്തണം: പ്രധാനമന്ത്രി

Published on 02 December, 2011
കേരളവുമായി തമിഴ്‌ നാട്‌ ചര്‍ച്ച നടത്തണം: പ്രധാനമന്ത്രി
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളവുമായി തമിഴ്‌ നാട്‌ ചര്‍ച്ച നടത്തണമെന്ന്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌ ആവശ്യപ്പെട്ടു. പ്രശ്‌നത്തിന്‌ പരിഹാരം കാണാന്‍ ഇരു സംസ്ഥനങ്ങള്‍ക്കും ചര്‍ച്ചകളിലൂടെ കഴിയുമെന്നും അതിന്‌ തമിഴ്‌നാട്‌ തയാറാകണമെന്നും ആവശ്യപ്പെട്ട്‌ പ്രധാനമന്ത്രി ജയലളിതയ്‌ക്ക്‌്‌ കത്തെഴുതി.

കേരളത്തിന്റെ പുതിയ അണക്കെട്ട്‌ വേണമെന്ന ആവശ്യത്തിനെതിരെ ജയലളിത കഴിഞ്ഞ ദിവസം അയച്ച കത്തിനുള്ള മറുപടിയിലാണ്‌ പ്രധാനമന്ത്രി ചര്‍ച്ചയ്‌ക്ക്‌ തയാറാകാന്‍ ആവശ്യപ്പെട്ടത്‌.

കേരളത്തില്‍ നിന്നുള്ള മന്ത്രിമാരുടെ സംഘവുമായി നടത്തിയ കൂടിക്കാഴ്‌ചയില്‍ വിഷയം സുപ്രീം കോടതി ഉന്നതാധികാര സമിതിയുടെ മുന്നിലാണെന്ന്‌ വ്യക്തമാക്കിയതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ജനങ്ങളുടെയിടയില്‍ ഭീതി പരത്തുന്ന ഒരു നടപടിയും ഉണ്ടാകരുതെന്നും ുഅദ്ദേഹം പറഞ്ഞു.

അതിനിടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്‌ടി ഇന്ന്‌ 11 മണിക്ക്‌ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗുമായി കൂടിക്കാഴ്‌ച നടത്തും. പാര്‍ലമെന്റില്‍ വച്ചായിരിക്കും കൂടിക്കാഴ്‌ച.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക