Image

ലിംഗയില്‍ സൊനാക്ഷി നാടന്‍ വേഷത്തില്‍

Published on 26 August, 2014
ലിംഗയില്‍ സൊനാക്ഷി നാടന്‍ വേഷത്തില്‍
ബോളിവുഡ്‌ നടി സൊനാക്ഷി സിന്‍ഹ രജനികാന്ത്‌ നായകനായെത്തുന്ന ലിംഗ എന്ന ചിത്രത്തില്‍ തനി നാടന്‍ വേഷത്തിലെത്തുന്നു.

പണ്‌ടുകാലത്തെ പരമ്പരാഗതരീതിയിലുള്ള വസ്‌ത്രവുമണിഞ്ഞ്‌ രജനിക്കൊപ്പം സൊനാക്ഷി നില്‍ക്കുന്ന ചിത്രം സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നു. തമിഴ്‌പേശും അഴകിയായി തനി നാടന്‍ ലുക്കിലാണ്‌ താരത്തിന്റെ പുതിയ ഗെറ്റപ്പ്‌.

സൊനാക്ഷിയുടെ ആദ്യ തമിഴ്‌ ചിത്രമാണിത്‌. കെ എസ്‌ രവികുമാര്‍ രചനയും സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനുഷ്‌ക ഷെട്ടിയാണ്‌ മറ്റൊരു നായിക. ചിത്രത്തില്‍ ഇരട്ടവേഷത്തിലാണ്‌ രജനി എത്തുന്നത്‌.

1940 കാലഘട്ടങ്ങളും പശ്‌ചാത്തലമാകുന്ന ചിത്രത്തിന്‌ തിരക്കഥയെഴുതുന്നത്‌ ചാരുലത എന്ന ചിത്രമൊരുക്കിയ പൊന്‍കുമരന്‍ ആണ്‌. വടിവേലു, സന്താനം, കരുണാകരന്‍, ജഗപതി ബാബു, ദേവ്‌ ഗില്‍, രാധാ രവി, വിജയകുമാര്‍, ആര്‍ സുന്ദര്‍രാജന്‍, മനോബാല തുടങ്ങിയവരാണ്‌ മറ്റ്‌ അഭിനേതാക്കള്‍. ഇറോസ്‌ ഇന്റര്‍നാഷണലിന്റെ ബാനറില്‍ റോക്‌ലൈന്‍ വെങ്കിടേഷ്‌ നിര്‍മ്മിക്കുന്ന ചിത്രം രജനിയുടെ ജന്മദിനമായ ഡിസംബര്‍ 12 നു തിയറ്ററുകളിലെത്തും.
ലിംഗയില്‍ സൊനാക്ഷി നാടന്‍ വേഷത്തില്‍ലിംഗയില്‍ സൊനാക്ഷി നാടന്‍ വേഷത്തില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക