Image

നടന്‍ ഷാരൂഖ്‌ ഖാന്‌ വധഭീഷണി: സുരക്ഷ ശക്തമാക്കി

Published on 26 August, 2014
നടന്‍ ഷാരൂഖ്‌ ഖാന്‌ വധഭീഷണി: സുരക്ഷ ശക്തമാക്കി
മുംബൈ: ബോളിവുഡ്‌ സൂപ്പര്‍താരം ഷാരൂഖ്‌ ഖാന്‌ വധഭീഷണി. ഇതിന്റെ പശ്ചാത്തലത്തില്‍ താരത്തിനുള്ള സുരക്ഷ ശക്തമാക്കി. അധോലോക നേതാവ്‌ രവി പൂജാരയാണ്‌ ഭീഷണി കത്ത്‌ അയച്ചത്‌. കരിം മൊറാനിയുമായി അടുപ്പം സൂക്ഷിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാകും എന്നാണ്‌ താരത്തിന്‌ കിട്ടിയ ഭീഷണി സന്ദേശത്തില്‍ പറയുന്നു. ഷാരൂഖിന്റെ സുഹൃത്തും ബിസിനസ്‌ പാര്‍ട്‌ണറുമാണ്‌ മൊറാനി. ഭീഷണിയെ തുടര്‍ന്ന്‌ ഷാരൂഖ്‌ ഖാന്‌ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തി.

അധോലോകത്തെ ശക്തമായ ഗ്രൂപ്പുകളിലൊന്നിന്റെ നേതാവാണ്‌ രവി പൂജാര. ഷാരൂഖ്‌ ഖാന്റെ ഓഫീസില്‍ വിളിച്ചാണ്‌ ഭീഷണിപ്പെടുത്തിയത്‌. ഷാരൂഖ്‌ സ്ഥലത്തുണ്ടായിരുന്നില്ല എന്നും ഓഫീസിലെ സ്റ്റാഫാണ്‌ ഫോണെടുത്തതെന്നും പോലീസ്‌ പറഞ്ഞു.

രണ്ട്‌ പോലീസ്‌ ഉദ്യോഗസ്ഥന്മാര്‍ താരത്തിന്റെ കൂടെയുണ്ടാകും. ആയുധധാരികളായ െ്രെകംബ്രാഞ്ച്‌ പോലീസ്‌ ഉദ്യോഗസ്ഥരാണ്‌ മഫ്‌ടിയില്‍ ഷാരൂഖിനൊപ്പം ഉണ്ടാകുക. ഷാരൂഖ്‌ ഖാന്റെ സന്ദര്‍ശകരെയും പോലീസ്‌ കര്‍ശനമായി നിരീക്ഷിക്കുന്നുണ്ട്‌. കഴിഞ്ഞ ഡിസംബറിലാണ്‌ രവി പൂജാര സല്‍മാന്‍ ഖാനെ ഭീഷണിപ്പെടുത്തിയത്‌.

ബോളിവുഡ്‌ താരങ്ങളായ അക്ഷയ്‌ കുമാര്‍, സല്‍മാന്‍ ഖാന്‍, കരണ്‍ ജോഹര്‍, രാകേഷ്‌ റോഷന്‍ തുടങ്ങിയവര്‍ക്കും നേരത്തെ അധോലോകത്തിന്റെ ഭീഷണി ഉണ്ടായിരുന്നു.
നടന്‍ ഷാരൂഖ്‌ ഖാന്‌ വധഭീഷണി: സുരക്ഷ ശക്തമാക്കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക