Image

വാര്‍ദ്ധക്യത്തിലൊരു തണല്‍ (കഥ: ജോണ്‍ ഇളമത)

Published on 24 August, 2014
വാര്‍ദ്ധക്യത്തിലൊരു തണല്‍ (കഥ: ജോണ്‍ ഇളമത)
പെന്‍ഷന്‍ പറ്റി വിശ്രമം ജീവിതം ആരംഭിച്ചപ്പോള്‍,ശോശക്കുട്ടിക്ക്‌ എകാന്തതയും ആരംഭിച്ചു.കടുത്ത ഏകാന്തത. നാലു ഭത്തികളോട്‌ എത്രനേരം സംവദിക്കും. ഭര്‍ത്താവ്‌,ഒരു മകന്‍,ഒരു മകള്‍,എല്ലാമുള്ള ഒരു സമ്പന്ന മാതൃകാ കുടുംബം ശിഥിലമായി.

മകനൊരു വൈറ്റിനെ കട്ടി. `അവനവന്‍െറ കാര്യം' ,തികഞ്ഞ വെസ്‌റ്റേണ്‍ മകള്‍
ഒരു കറുമ്പന്‍െറ കൂടെ എങ്ങോ പുറപ്പെട്ടുപോയി.പിന്നെ ഭര്‍ത്താവ്‌, അദ്ദേഹത്തിന്‌ വയസുകാലത്ത്‌
മറ്റൊരു എക്‌സൈറ്റുമെന്റ്‌! ദേഹത്ത്‌ ദശ സമൃദ്ധിയായിട്ടുള്ള ഒരു മെക്‌സിക്കോകാരിയുമായി `ടുഗതര്‍ ലിവിങിലുള്ള' സന്തോഷം!

അമേരിക്ക അതിരു കവിഞ്ഞ്‌ സ്വാതന്ത്ര്യമുള്ള നാടെന്നാണ്‌ വെപ്പ്‌. എങ്കിലും പ്രേമ നെര്യാശ്യമോ,പ്രേമഭംഗമോ,അവിഹിത ബന്ധമോ,അവിഹിത ഗര്‍ഭമോ ഈ രാജ്യത്തെ തൊട്ടു തീണ്ടീട്ടില്ല. ഇതിന്‍െറ ഒക്കെ പേരില്‍ ആരെങ്കിലും മരക്കൊമ്പില്‍ തൂങ്ങിയതായോ,തൂക്കിയതായാ കേട്ടു കേള്‍വി പോലുമില്ല.ഉടുത്തു ഉരിഞ്ഞു പുതുവസ്‌ത്രം, ധരിക്കും പോലെ പ്രണയവും, ഇണചേരലും,ദാമ്പത്യവും, ഗര്‍ഭവും,വേര്‍പിരിയലും,പുതിയ ഡേറ്റിംങും ഒക്കെ തന്നെല്‍
എവിടെ തെറ്റ്‌. ! ആരാണിതിനെയൊക്കെ വേലി കെട്ടി തിരിച്ചത്‌! താലി സമ്പ്രദായം തന്നെ ഇവിടെയില്ല. വെറും മോതിര മാറ്റം! ആര്‍ക്കും അത്‌ എത്ര വേണേലുമിടാം, ഊരി മാറ്റാം, വീണ്ടും,വീണ്ടുമിടാംആ ഭാര്യയെ ദുര്‍നടപടിയുടെ പേരില്‍ ഭത്താവ്‌ തല്ലി കാലൊടിക്കുകയോ, ഭര്‍ത്താവ്‌ `ചീറ്റു' ചെയ്‌തെന്ന പേരില്‍ ഭര്‍ത്താവിനെ, കരാര്‍ ഗുണ്ടകളെ കൊണ്ട്‌ വെട്ടി കൊല്ലുന്ന രീതിയോ ഇവിടില്ല!.ഇതു മൃഗവാസന എന്നു ചിന്തിച്ചാല്‍ തെറ്റി.ഏതെങ്കിലും സസ്‌തന ജീവികള്‍,എന്നു പറഞ്ഞല്‍, മൃഗങ്ങളില്‍ തുടങ്ങാം, അവ സദാചാര ബോധത്തെപ്പറ്റി വ്യാകുലപ്പെടാറുണ്ടോ. അതു തന്നെ,വെസ്‌റ്റേണ്‍ ചിന്തയും. ഒന്ന്‌ പോയാല്‍ മറ്റൊന്ന്‌, ആണും,പെണ്ണും ഒന്നു മാത്രമേ ഒള്ളോ ഈ ലോകത്ത്‌!

കാര്യങ്ങള്‍ ഇങ്ങനെ കിടക്കവേ,ശോശക്കുട്ടി,ഒരു പോസിറ്റീവ്‌ എനര്‍ജിയെപ്പറ്റി
ചിന്തിച്ചു.എന്തു മാര്‍ഗ്ഗം. ഏകാന്തയും, വിരസതയും മാറ്റാന്‍. ഒരു പെറ്റ്‌്‌. പക്ഷികളും വെള്ളലികളും ഒന്നും വേണ്ട. അവക്ക്‌ നാറ്റവും,ശബ്‌ദവും. ഉരഗ വര്‍ഗ്ഗങ്ങളോ! ഉടുമ്പ്‌,പാമ്പ്‌,അവയൊന്നും വേണ്ട, ചെകുത്താന്‍െറ സൃഷ്‌ടികള്‍. പല വഴികള്‍ മുമ്പില്‍ നിരന്നു.ഒരു പൂച്ച, `ങ്യാ'വു വെക്കുന്ന ഒരു തന്‍കാര്യക്കാരി തന്നെ പൂച്ച. തീറ്റ കിട്ടിയാല്‍ പിന്നെ തിരിഞ്ഞു നോക്കില്ല,ചില തെരുവു പെണ്ണുങ്ങടെ സ്വഭാവം! ഒരു പട്ടി! ,പുരുഷ പട്ടി,കൊര വല്ലപ്പോഴും, അത്യാവശത്തിന്‌, അതു കേട്ടാ, പ്രതിയോഗി നടുങ്ങണം! മണം, നിത്യേന കുളിപ്പിച്ച്‌്‌ പരിപാലിച്ചാല്‍,എന്തു കുഴപ്പം. ഇവിടെ പെറ്റിനെ പരിപാലിക്കാനേറെ നിയമങ്ങളുണ്ട്‌.നാട്ടിലെ പോലെ ''പട്ടിയെ പട്ടിയായി'' കാണാനാവില്‌ത,തുല്‌ത്യ സ്‌ഥാനം, അവകാശം,ചികിത്‌സ,സന്തോഷം എല്ലാം കൊടുക്കണം.

ങാ,അതെല്ലാം കൊടുക്കാം,എല്ലാം മറന്ന്‌ പട്ടിയുടെ സ്‌നേഹ വാത്‌സല്യത്തില്‍ വാര്‍ദ്ധ്യകം സുരഭിലമാകുമെങ്കില്‍, ഒന്നിനെപ്പറ്റിയും ഓര്‍ത്തു ദു:ഖിക്കാതിരിക്കാന്‍ കഴിയുമെങ്കില്‍! ചിലപ്പോള്‍ സ്വയം പഴിക്കാന്‍ തോന്നും. നാട്ടിലെ മാതാപിതാക്കള്‍ക്ക്‌, സമാധാനം കൊടുക്കാനല്ലേ ഒരു വൈവാഹിക ജീവിതം തുടങ്ങിയത്‌. എന്നിട്ട്‌,കവിവാക്യം പോലെ `ജീവിതം' രണ്ടറ്റവും കാണാത്ത ആ വഴി പാതയില്‍ നിന്നു ഞാന്‍ ഏകയായി.ഈ സമയത്ത്‌ ഒരു പഴവൃ ക്ഷം നട്ടിരുന്നെങ്കില്‍ സമൃദ്ധിയായി പഴം തിന്നാമായിരുന്നു എന്നു പോലും തോന്നാറുണ്ട്‌!

ശോശക്കുട്ടി പട്ടിയെ അന്വേഷിച്ച്‌ പെറ്റ്‌ ഷാപ്പിലേക്കു പുറപ്പെട്ടു.നിരവധി പട്ടികുട്ടികള്‍ കൂടുകള്‍ക്കുള്ളില്‍,കലപല കൂടുന്നു.ആരോഗ്യമുള്ള തന്തമാരുടെ ജാരസന്തതികള്‍. അവര്‍ക്ക്‌ അപ്പനേം,അമ്മേം തിരിച്‌നറിയില്ല.എന്നാല്‍ ഒരാള്‍ക്കതറിയാം `ബുള്‍ഡോഗ്‌' പട്ടിയുടെ മുഖമുള്ള പെറ്റുടമക്ക്‌!

ശോശക്കുട്ടി, ഉടമയോടന്വേഷിച്ചു: പൂടയില്ലാത്ത, നാറ്റമില്ലാത്ത, ബുദ്ധിയുള്ള വലിപ്പമുള്ള ഒരു പട്ടികുട്ടിയേയാ ഞാന്‍ അന്വേഷിക്കുന്നത്‌!

ബുള്‍ഡോഗ്‌ മുഖമുള്ള ഉടമ ചിരിച്ചു,ഇണയെ കണ്ട പട്ടിയുടെ സ്‌നേഹമസ്രിണമായ കുര പോലെ.അയാള്‍ പറഞ്ഞു:

അത്തരം നല്ല ഇനമുണ്ട്‌.വെല കൂടതലാ.
കാണട്ടെ.

അയാള്‍ ഒരു കൂട്ടിലേക്കു ചൂണ്ടി. ശോശക്കട്ടി അങ്ങോട്ടേക്കു നോക്കി.ഓമന കുഞ്ഞു പട്ടികള്‍,തടി
ച്ചു കൊഴുത്ത്‌, വീരപരാക്രമികള്‍! ഒന്നൊന്നിനെ ഉന്തിയിടുന്നു.മറ്റു ചിലതു പരസ്‌പരം നക്കുന്നു.ചിലവ വാലില്‍ പിടിച്ച്‌ പരസ്‌പരം വട്ടം കറക്കുന്നു.സായപ്പിനം. ബ്‌തൂ കണ്ണുകള്‍,പറ്റുപൂടയുള്ള ബെ്‌താന്‍ഡേ
തികച്ചും,ആഗേ്‌താ സാക്‌സന്‍ എന്നു തോന്നും,കൂടാതെ മറ്റു നിറങ്ങളും,ചാര, നേരിയ കറുപ്പ്‌, വെള്ളയില്‍
ചെങ്കല്‍ നിറത്തില്‍ ചുട്ടിയുള്ളത്‌.ഓ,സുന്ദരന്മാരും,സുന്ദരികളും

ശോശകുട്ടി അന്വഷിച്ചു:
എന്താ വില?
ഏതു വേണം? ബ്രീഡനുസരിച്ചാ,നൂറു ശതമാനം പ്യുവറിന്‌ ആയിരം
ഡോളര്‍,പിന്നെ കീഴ്‌പ്പോട്ട്‌ അഞ്ഞൂറു വരെ.

എന്താ ബ്രീഡിനു പ്രധാന്യം?
പെറ്റുടമയായ ബുള്‍ഡോഗ്‌ ചിരിച്ചു ചോദിച്ചു:
കണ്ടിട്ട്‌ നിങ്ങക്ക്‌ ഒരേഷ്യന്‍ ബാക്‌ഗൗണ്ട്‌ പോലെ തോന്നുന്നല്ലോ!
അതേ,അതേ,ഞാനൊരിന്ത്യനാണ്‌.
ഡിസ്‌ക്രിമിനേഷന്‍ ആണന്ന്‌ തോന്നരുത്‌.മൃഗങ്ങളില്‍ പ്രത്യേകിച്ച്‌ പട്ടികള്‍ക്ക്‌,മനുഷ്യരുമായി വളരെ സാമ്യമുണ്ട്‌.പ്യുവര്‍ ബ്രീഡ്‌,ബുദ്ധിയിലും,ശക്‌തിയിലും ഒന്നാമതാണ്‌,മറ്റുള്ളവ തരതമ്യേന ബ്രീഡിന്‍െറ ക്വാളിറ്റി അനുസരിച്ച്‌്‌,ഈ ഗുണങ്ങള്‍ പിന്നിലായിരിക്കും.യൂറോപ്പിലേയും,ഏഷ്യയിലേയും,പട്ടകള്‍ക്കും ഈ വ്യത്യസങ്ങള്‍ പ്രകടമല്ല?

ങാ,എന്തോ!
അയാളുടെ ആ അഭിപ്രായ പ്രകടനത്തില്‍,ശോശക്കുട്ടി പ്രതിക്ഷേധം രേഖപ്പെടുത്തി.

എന്തായാലും ശോശക്കുട്ടിക്ക്‌,ഒരു പട്ടിക്കുട്ടനെ ഇഷ്‌ടപ്പെട്ടു. ബ്‌ളൂ ഐ.,ബെ്‌താന്‍ഡേ ഹെയര്‍,പറ്റുപൂടല്‍
സാക്ഷാല്‍ സായിപ്പ്‌. കറ തീര്‍ന്ന തറവാടി.കണ്ടാലറിയാം,ഇവനൊരു സൂതപുത്രനല്ലെന്ന്‌, സാക്ഷാല്‍
സവര്‍ണ്ണന്‍!

ശോശക്കുട്ടി അവനെ ചൂണ്ടി ചോദിച്ചു: ഇവന്‍ പ്യുവറല്ലേ?

അതേ,അയാള്‍ കാറ്റ്‌ലോഗില്‍ പരതി അവന്‍െറ ഫോട്ടോയും, വിവരണവും കാണിച്ച്‌ ഒരു ലഘു ഇന്‍സര്‍വ്വീസാരംഭിച്ചു:
ഇവന്‍ സാക്ഷാല്‍ ജര്‍മ്മന്‍, ലിംബുര്‍ളില്‍ നിന്ന്‌ ഇറക്കുമതി ചെയ്‌തതാണ്‌.ഓട്ടക്കാരന്‍,വേട്ടക്കാരന്‍,കാവല്‍ക്കാരന്‍ എന്നീ നിലകളില്‍ ഉന്നതന്‍. വളരെ വ്യായാമം വേണം. പറവകളെ ഇവന്‍ ഉന്നം നോക്കി ചാടി വേട്ടയാടും. മുയല്‍,അണ്ണാന്‍ ഇവയെ ഓടിച്ചിട്ടു പിടിക്കും. വളരെ വേഗം ശിക്ഷണം പഠിക്കും.ഞങ്ങള്‍ക്കു തന്നെ ഒരു ശിക്ഷണ ശാലയുണ്ട്‌.മൂന്നു മാസം കൊണ്ട്‌ ഒബേ ചെയ്യാന്‍ പഠിക്കും.അതിന്‌ ഫീ അഞ്ഞൂറ്‌.

ശോശക്കുട്ടി അതിനെ വാങ്ങി,ശിക്ഷണം ഉള്‍പ്പടെ ആയിരത്തിഞ്ഞൂറിന്‌. ശോശക്കുട്ടി ആലോചിച്ചു:
ഇവനെന്തു പേരിടണം. ഓ,അപ്പോള്‍ നല്ല ഒരു പേര്‌ നേരെ വന്നു.
`സോളമന്‍',ഉഗ്രന്‍ പര്‌, ജാരസന്തതി, എങ്കിലും ചക്രവര്‍ത്തി. ഈ പേരിന്‌ ഇവന്‍ അനുയോജ്യന്‍. ഇതിനിടെ ശോശക്കുട്ടി,തന്‍െറ ബഡ്‌റൂമിന്‍െറ ഒരരുകില്‍ സോളമന്‌ ഒരു പട്ടുകിടക്ക വാങ്ങിയിട്ടു, കൂടാതെ കളിക്കാന്‍,കൃത്യമ എല്ലുകഷണങ്ങള്‍, മറ്റു കളിപ്പാട്ടങ്ങളും.

മൂന്നു മാസം കൊണ്ട്‌ സോളമന്‍ അനുസരണം പഠിച്ചു. സിറ്റ്‌, ഇരിക്കും, സ്‌റ്റാന്‍ഡ്‌ എണീക്കും.
മറ്റുപലവകയും, ലൈഡൗണ്‍, ഷേക്ക്‌,ഹിന്‍ഡ്‌,കീപ്പ്‌ കൊയറ്റ്‌,ഇങ്ങനെ സര്‍വ്വസവും.മൂന്നു മാസംകൂടി
കഴിഞ്ഞപ്പോള്‍, സോളമന്‍ വളര്‍ന്ന്‌, കോമളനായ യുവാവായി! സ്വന്തം മക്കളുടെ വളര്‍ച്ചയില്‍ പോലും
ശോശക്കുട്ടി ഇത്ര രോമാഞ്ചം കൊണ്ടിട്ടില്ല.ശുഷ്‌കാന്തിയോടെ ശോശക്കുട്ടി അവനെ പരിചരിച്ചു,ലാ
ളിച്ചു.ശോശക്കുട്ടിയുടെ ദു:ഖങ്ങള്‍ പമ്പ കടന്നു,സദാ സമയവും സോളമനെ ലാളിച്ചു,ഓമനിച്ചു.
സോളമന്‍ അവളെ നക്കി,അവള്‍ക്കു മുമ്പില്‍ സദാ വാലാട്ടി.

ശോശക്കുട്ടി അവനെ പാര്‍ക്കിലേക്ക്‌ കൂട്ടി കൊണ്ടുപോയി.അവന്‍ പാര്‍ക്കില്‍,ചെടികളുടെും,പൂക്കളുടെയും ഇടയില്‍ ഓടിക്കളിച്ചു.പറക്കമുറ്റാത്ത കിളികളെ വേട്ടയാടി.പെണ്ണന്‍ മുയലുകളെ മാളം തുരന്നു പിടിച്ച്‌,എല്ലാം ശോശക്കുട്ടിക്ക്‌ കാഴ്‌ച്ചവെച്ചു.

ശോശക്കുട്ടി അവനെ വിലക്കി: സോളമന്‍,ഡോണ്‍ട്‌ ഡു ഇറ്റ്‌ എഗയിന്‍ല്‍ഡോണ്‍ട്‌ കില്‍ ഇന്നസന്‍റ്‌ ആനിമല്‍സ്‌. സോളമന്‍ മൃഗങ്ങളെ തിന്നില്ല.ഇറച്ചി എന്തെന്നവനറിയില്ലായിരുന്നു.അവന്‍ ഒരു
`പട്ടിഭുക്ക്‌',മാത്രമായിരുന്നു. ഫാക്‌ടറി ഉണ്ടാക്കുന്ന ചിക്കന്‍,ടൂണ,ബീഫ്‌,ഭക്ഷണ ഗുളികള്‍ തിന്നുവളര്‍
ന്നവന്‍.രുചിയും,മണവും,സ്വാദുമൊന്നും,അവന്‍െറ നിഖണ്ഡുവില്‌തായിരുന്നു. വിശക്കുബോള്‍ തിന്നുക, പീ ചെയ്യുക, ഷിറ്റു ചെയ്‌നുക, അതായിരുന്നു അവന്‍െറ റുട്ടീന്‍.

ഒരിക്കല്‍ ഒരു വാര്‍ദ്ധ്യക്യത്തിലേക്കു കടക്കുന്ന ഒരു സായിപ്പു പാര്‍ക്കില്‍ വന്നു.അയാളുടെ കയ്‌നില്‍ ലീഷില്‍ ഒരു പട്ടിയുമായി.ശോശക്കട്ടിയുടെ അതേ മാതിരി ഒരു പട്ടി,വൈമെറാനിന്‍. ബ്‌ളൂ ഐ.,ബെതാന്‍ഡേ ഹെയര്‍, തനി ആഗേ്‌താസാക്‌സന്‍.

സായിപ്പ്‌ ശോശക്കുട്ടിയെ നോക്കി മന്ദഹസിച്ചു,ശോശക്കുട്ടിയും. സായിപ്പ്‌ ശോശക്കുട്ടിയോട്‌, അഭ്യര്‍ഥിച്ചു:
ഞാന്‍ നിന്‍െറ സമീപമിരുന്നോട്ടെ.
ഓ, തീര്‍ച്ചായായും,
സായിപ്പ്‌,ശൊശക്കുട്ടിയുടെ ചാരെ മരബെഞ്ചില്‍ ആസനസ്ഥനായി.
സായിപ്പ്‌ മന്ദഹസിച്ചു ചോദിച്ചു:
ഓ,താങ്കള്‍ക്കും, ഒരു വൈമെറാനിന്‍ തന്നെ! ആശ്വാസം.
എന്റേത്‌ പെണ്‍പട്ടി. ഇതിന്‍െറ തന്തയെ മുതല്‍ ഞാന്‍ വളര്‍ത്തുന്നു.അവന്‍ വിശ്വസ്‌തനായിരുന്നു.
അവന്‍െറ ഓര്‍മ്മക്ക്‌ ഞാനിവളെ വളര്‍ത്തുന്നു.ഇവള്‍ മര്യാദക്കാരിയും,വിശ്വസ്‌തയുമാണ്‌.

ഇതിനിടെ പട്ടികള്‍ തമ്മില്‍ മണത്തു.ശോശക്കുട്ടിയും, സായിപ്പും പട്ടികളെ ലീഷില്‍ നിന്നു മോചിപ്പിച്ചു. അവര്‍ ഒരുമിച്ച്‌ കാടുകള്‍ക്കിടയിലേക്കു കുതിച്ചു.

സായിപ്പു ചിരിച്ചു.പട്ടികള്‍ പ്രണയിക്കട്ടെ! അവരുടെ മനസ്‌ മനുഷ്യരുടെ
പോലെ കളങ്കമുള്ളതല്ല.
ശോശക്കട്ടി ചിരിക്കുക മാത്രം ചെയതു.അപരിചിതരോട്‌ അതായിരിക്കുമല്ലോ നന്ന്‌!

ഈ പതിവ്‌ തുടര്‍ന്നു.കാലാന്തരത്തില്‍ അവര്‍ അടുത്തു.സായിപ്പിന്‍െറ പേര്‌,വില്‍സന്‍.അയാള്‍ അയാളുടെ ജീവചരിത്രത്തിലെ പ്രധാന ഏടുകള്‍,ശോശക്കുട്ടിക്ക്‌ മുമ്പില്‍ തുറന്നു.മന:ശാസ്‌ത്രത്തില്‍ പിഎച്ച്‌ഡി,എടുത്ത ഒരു ഡോക്‌ടര്‍ പ്രഫസര്‍,ഭാര്യ ഉപേക്ഷിച്ചു പോയി.മക്കള്‍ വിവാഹിതരായി,അവര്‍ ബര്‍ത്ത്‌ഡേക്ക്‌ മാത്രം ഒന്നു വിളിക്കും,ഇതൊക്കെ അമേരിക്കന്‍ ജീവിതത്തിന്‍െറ ഭാഗം തന്നെ.ഇപ്പോള്‍ ഈ പട്ടി മാത്രം ആശ്വാസം തരുന്നു,ഇവളുടെ പേര്‌,
`ബെറ്റ്‌ഷേബ'

ശോശക്കുട്ടി പൊട്ടിച്‌നിരിച്ചു പോയി.
എങ്ങനെ ഈ പേരുകള്‍ക്ക്‌ സാമ്യം വന്നു.തന്‍െറ പട്ടി `സോളമന്‍',വില്‍സന്‍െറ പട്ടി `ബെറ്റ്‌
ഷേബ',ഇവര്‍ കണ്ടുമുട്ടിയത്‌ അത്‌ഭുതം! നിമിത്തം!

കാലക്രമേണ വില്‍സനും,ശോശക്കുട്ടിയും അടുത്തു,രണ്ടു തണല്‍ മരങ്ങള്‍ ഉരുമ്മി പടര്‍ന്നപോലെ.വാര്‍ദ്ധ്യക്യത്തിലെ ആകുലതകളില്‍ നിന്നവര്‍,മോചിതരായി,പുതിയഡേറ്റിങില്‍,മറ്റൊരു `ടുഗതര്‍ ലിവിങ്‌'! ശോശക്കുട്ടി സ്വന്തം വീടു വിറ്റു, വില്‍സനൊപ്പം പാര്‍ത്തു,
അവരുടെ രണ്ടു പട്ടികളും!

കാലക്രമേണ ബെറ്റ്‌ഷേബാ പെറ്റു. ആറു പിഞ്ചോമന പട്ടികുട്ടികള്‍,പ്യുവര്‍ വൈമെറാനിന്‍.
നാലാണ്‌,രണ്ട്‌ പെണ്ണ്‌! ആണുങ്ങള്‍ക്ക്‌ ബെറ്റ്‌ഷേബായുടെ മുഖഛായ,പെണ്ണുങ്ങള്‍ക്ക്‌ ശലോമോന്റേയും, അവര്‍ അവയെ താലോലിച്ചു.ബുദ്ധിയുള്ള ഇന്ത്യാക്കാരി ശോശാമ്മ വീടിനു മുമ്പില്‍ ഒരു
ബോര്‍ഡു തൂക്കി,പ്യുവര്‍ വൈമെറാനിന്‍ പപ്പികളെ വില്‍ക്കാനുണ്ട്‌,പെറ്റ്‌ഷോപ്പില്‍ നിന്ന്‌ വാങ്ങുന്നതിലും പകുതി വിലക്ക്‌, വാര്‍ദ്ധക്യ കാലത്ത്‌,അതും ഒരു സാമ്പത്തിക തണല്‍!
വാര്‍ദ്ധക്യത്തിലൊരു തണല്‍ (കഥ: ജോണ്‍ ഇളമത)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക