Image

മൈലാഞ്ചി മൊഞ്ചുള്ള വീട്ടില്‍ അസിഫ് അലിയുടെ നായികമായ മീരാനന്ദന്‍

Published on 24 August, 2014
മൈലാഞ്ചി മൊഞ്ചുള്ള വീട്ടില്‍ അസിഫ് അലിയുടെ നായികമായ മീരാനന്ദന്‍
റിയാലിറ്റി ഷോയില്‍ പങ്കെടുക്കാനെത്തി, പിന്നീട് അവതാരകയായി അവിടെ നിന്നും സിനിമയിലെത്തിയ നടിയാണ് മീരാ നന്ദന്‍. ഒരു പിടി സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ മീര മുസ്ലീമാകുന്നു. യഥാത്ഥ ജീവിതത്തിലല്ല, സിനിമയില്‍..

ബെന്നി തോമസ് സംവിധാനം ചെയ്യുന്ന 'മൈലാഞ്ചി മൊഞ്ചുള്ള വീട്' എന്ന ചിത്രത്തിലാണ് മീര ഒരു മുസ്ലീം കഥാപാത്രത്തെ അവതരിപ്പിക്കുക. താന്‍ ആദ്യമായി ഒരു മുസ്ലീം കഥാപാത്രത്തെ അവതരിപ്പിക്കുന്നതിന്രെ ത്രില്ലിലാണ് നടി. ചിത്രത്തില്‍ ആസിഫ് അലിയാണ് നായകന്‍. ഉദയകൃഷ്ണ, സിബി കെ.തോമസ് കൂട്ടുകെട്ടില്‍ തിരക്കഥ ഒരുങ്ങുന്ന ചിത്രത്തില്‍ കനിഹ, ജയറാം എന്നിവര്‍ സുപ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഇപ്പോള്‍ ചിത്രത്തിന്രെ ഷൂട്ടിംഗ് വരിക്കാശ്ശേരി മനയില്‍ പുരോഗമിക്കുകയാണ്.

ഇത് കൂടാതെ 'സന്തമരുതം' എന്ന തമിഴ് ചിത്രത്തിലും മീര അഭിനയിക്കുന്നുണ്ട്. എ. വെങ്കിടേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശരത് കുമാര്‍, ഒവിയ, നടനും സംവിധായകനുമായ സമുദ്രക്കനി എന്നിവരും അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്രെ ഷൂട്ടിംഗ് വളരെ രസകരമാണെന്നും തനിക്ക് തമിഴ് നന്നായി സംസാരിക്കാന്‍ അറിയാവുന്നതിനാല്‍ ജോലി സുഗമമായി മുന്നോട്ട് പോകുന്നുണ്ടെന്നും മീര പറഞ്ഞു.അടുത്തതായി കുഞ്ചാക്കോ ബോബനും ബിജു മേനോനും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'കസിന്‍സ്' എന്ന ചിത്രത്തിലാകും മീര അഭിനയിക്കുക. വിശാഖാണ് കസിന്‍സിന്രെ സംവിധായകന്‍.

അപ്പോത്തിക്കിരിയാണ് മീരയുടെ അവസാനം പുറത്ത് വന്ന ചിത്രം. ചിത്രത്തിലെ ഡെയ്‌സി എന്ന കഥാപാത്രം വളരെയേറെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക