തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ ജലനിരപ്പ് സംബന്ധിച്ച സുപ്രീം കോടതി വിധി
നടപ്പിലാക്കാന്‍ കേരളം തയാറാകണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത
ആവശ്യപ്പെട്ടു. ഡാമിന്റെ ബലക്ഷയം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി
എഴുതിയ കത്തിന് മറുപടിയായാണ് ജയലളിത ഇക്കാര്യം ആവശ്യപ്പെട്ടത്.
മേഖലയില്‍ ഭൂചലനം സംബന്ധിച്ച കേരള സര്‍ക്കാരിന്റെ വാദം ശരിയല്ല.
മുല്ലപ്പെരിയാറില്‍ നാല് ചലനങ്ങള്‍ മാത്രമാണുണ്ടായത്. സമീപകാലത്ത് 22
ചലനങ്ങളുണ്ടായി എന്ന കേരളത്തിന്റെ വാദം ശരിയല്ലെന്നും ജയലളിത ചൂണ്ടിക്കാട്ടി.
പ്രശ്‌നപരിഹാരത്തിന് സഹകരിക്കാം. കേരളത്തിന്റെ ആശങ്കയ്‌ക്ക് അടിസ്ഥാനമില്ല.
സുപ്രീംകോടതിയും വിദഗ്‌ധ സമിതിയും ഡാം സുരക്ഷിതമാണെന്ന്
വിലയിരുത്തിയിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടിക്ക് അയച്ച കത്തില്‍ വ്യക്തമാക്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല