Image

ഗര്‍ഭിണിയായാലും അഭിനയം തുടരും: റാണി മുഖര്‍ജി

Published on 23 August, 2014
ഗര്‍ഭിണിയായാലും അഭിനയം തുടരും: റാണി മുഖര്‍ജി
സംവിധായകന്‍ അനുവദിച്ചാല്‍ ഗര്‍ഭിണിയായാലും താന്‍ അഭിനയം തുടരുമെന്ന്‌ ബോളിവുഡ്‌ താരം റാണി മുഖര്‍ജി പറഞ്ഞു. പല സ്‌ത്രീകളും ജോലി ഉപേക്ഷിക്കുന്നത്‌ ഗര്‍ഭ കാലങ്ങളില്‍ അവര്‍ക്കുണ്ടാകുന്ന ശാരീരിക അസ്വസ്ഥതകള്‍ കാരണമാണ്‌. എന്നാല്‍ ഹോളിവുഡില്‍ പല അഭിനേതാക്കളും അവര്‍ ഗര്‍ഭിണികളായിരിക്കുന്‌പോഴും അഭിനയിക്കാറുണ്ട്‌. തന്നെ അങ്ങനെ ഒരു അവസ്ഥയില്‍ അഭിനയിപ്പിക്കാന്‍ ഏതെങ്കിലുംസംവിധായകന്‍ തയ്യാറായാല്‍ താന്‍ അഭിനയിക്കുമെന്ന്‌ നടി പറഞ്ഞു.

അതുപോലെ വിവാഹ ശേഷം സിനിമയില്‍ ചുംബന രംഗങ്ങള്‍ അവതരിപ്പിക്കുന്നതില്‍ പല നടികളും കംഫര്‍ട്ടബിളല്ല. പക്ഷേ തനിക്ക്‌ അങ്ങനെ തോന്നുന്നില്ലെന്നും അതെല്ലാം ഓരോരുത്തരുടെ വ്യക്തിപരമായ തീരുമാനങ്ങളാണെന്നും റാണി പറഞ്ഞു. തന്നെ സംബന്ധിച്ച്‌ സിനിമ ജോലിയാണെന്നും അതൊരു സാധാരണക്കാരന്റെ വീക്ഷണത്തിലുള്ളതു പോലെയല്ലന്നും അവര്‍ പറഞ്ഞു.

യഷ്‌ രാജ്‌ ഫിലിം തലവന്‍ ആദിത്യ ചോപ്രയെ കഴിഞ്ഞ ഏപ്രിലിലാണ്‌ താരം വിവാഹം കഴിച്ചത്‌.
ഗര്‍ഭിണിയായാലും അഭിനയം തുടരും: റാണി മുഖര്‍ജി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക