Image

ബ്ലാക്‌പൂളില്‍ സെന്റ്‌ തോമസ്‌ കാത്തലിക്‌ ഫോറം ചാപ്‌റ്റര്‍

സാബു ചുണ്ടക്കാട്ടില്‍ Published on 01 December, 2011
ബ്ലാക്‌പൂളില്‍ സെന്റ്‌ തോമസ്‌ കാത്തലിക്‌ ഫോറം ചാപ്‌റ്റര്‍
ബ്ലാക്‌പൂള്‍: യു.കെ.എസ്‌.ടി.സി.എഫ്‌ അല്‍മായ കുടുംബ കൂട്ടായ്‌മക്ക്‌ ബ്ലാക്‌പൂളിലും തുടക്കം കുറിച്ചു. ബ്ലാക്‌പൂളിലെ സെന്റ്‌ തോമസ്‌ കത്തോലിക്കര്‍ സംയുക്തമായി നടത്തിയ സീറോ മലബാര്‍ പ്രേഷിത വര്‍ഷാചരണത്തിലും, ശിശുദിന ആഘോഷത്തിലും വച്ചാണ്‌ ഇതുസംബന്ധിച്ച തീരുമാനം എടുത്തത്‌. യു.കെ.എസ്‌.ടി.സി.എഫ്‌ പ്രസിഡന്റ്‌ അപ്പച്ചന്‍ കണ്ണഞ്ചിറ മുഖ്യാതിഥിയായിരുന്നു.

കുട്ടികള്‍ അവതരിപ്പിച്ച ദേശഭക്തി പരിപാടികളും, ചാച്ചാ നെഹ്‌റു അനുസ്‌മരണവും വിവിധ കലാപരിപാടികളും ശിശുദിന ആഘോഷത്തെ അവിസ്‌മരണീയമാക്കി. സീറോ മലബാര്‍ സഭ പ്രഖ്യാപിച്ച പ്രേഷിത വര്‍ഷാചരണം സഹകരിച്ചു വിജയിപ്പിക്കുവാന്‍ ബ്ലാക്‌പൂള്‍ കമ്മിറ്റി തീരുമാനം എടുത്തു. ജീവ കാരുണ്യ പ്രവര്‍ത്തന ഫണ്ടിലേക്ക്‌ വിവിധ പരിപാടികളിലൂടെ പണം സ്വരൂപിക്കുകയും ചെയ്‌തു. കാത്തലിക്‌ ഫോറം കമ്മിറ്റിയിലേക്ക്‌ സിബിച്ചന്‍ കുര്യാക്കോസിന്റെ നേതൃത്വത്തില്‍ ഏഴംഗ സമിതിയെ തെരഞ്ഞെടുത്തു. നവംബര്‍ മാസത്തില്‍ ജന്മ ദിനം, വിവാഹ വാര്‍ഷികം എന്നിവ കൊണ്ടാടുന്നവര്‍ക്കായി കേക്ക്‌ മുറിച്ച്‌ വിതരണം ചെയ്‌തു.

തുടര്‍ന്ന്‌ നറുക്കെടുപ്പിലൂടെ ക്രിസ്‌മസ്‌ സുഹൃത്തുക്കളെ തെരഞ്ഞെടുത്തു. മെമ്പര്‍ സ്‌റ്റെഫി മേരി സിബിയെ എ ലെവല്‍ പരീക്ഷയില്‍ നേടിയ ഉന്നത വിജയത്തില്‍ അഭിനന്ദിക്കുകയും കാത്തലിക്‌ ഫോറം അവാര്‍ഡ്‌ നല്‍കുകയും ചെയ്‌തു. സിബിച്ചന്‍ കുര്യാക്കോസ്‌ മുളവന, ജെസ്സി സിബിച്ചന്‍ ദമ്പതികളുടെ മകളും ഇപ്പോള്‍ ലങ്കാസ്‌റ്റെര്‍ യുനിവേഴ്‌സിറ്റിയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുമാണ്‌ സ്‌റ്റെഫി. വിഭവ സമൃദ്ധമായ സ്‌നേഹ വിരുന്നോടെ പരിപാടികള്‍ അവസാനിച്ചു.
ബ്ലാക്‌പൂളില്‍ സെന്റ്‌ തോമസ്‌ കാത്തലിക്‌ ഫോറം ചാപ്‌റ്റര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക