Image

ഡിസംബര്‍ അഞ്ചിന്‌ ജനങ്ങള്‍ ഉപവസിക്കണം: പി.ജെ. ജോസഫ്‌

Published on 01 December, 2011
ഡിസംബര്‍ അഞ്ചിന്‌ ജനങ്ങള്‍ ഉപവസിക്കണം: പി.ജെ. ജോസഫ്‌
കുമളി: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കേരളത്തിലെ മുഴുവന്‍ ജനങ്ങളും ഡിസംബര്‍ അഞ്ചിന്‌ ഉപവസിച്ച്‌ പ്രാര്‍ത്ഥിക്കണമെന്ന്‌ ജലവിഭവ വകുപ്പ്‌ മന്ത്രി പിജെ ജോസഫ്‌ ആവശ്യപ്പെട്ടു. മുല്ലപ്പെരിയാര്‍ പ്രശ്‌നം നാല്‌ ജില്ലകളുടെ മാത്രം പ്രശ്‌നമല്ല, കേരളത്തിന്റെ മൊത്തം വിഷയമാണ്‌. അതിനാല്‍ ജനങ്ങളുടെ പ്രതിക്ഷേധം ഉപവാസത്തിലൂടെ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സ്‌പീക്കര്‍ ജി കാര്‍ത്തികേയനും, മന്ത്രി പി.ജെ. ജോസഫും ഇന്ന്‌ മുല്ലപ്പെരിയാര്‍ സന്ദര്‍ശിച്ചിരുന്നു. അതിനുശേഷം മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു ജോസഫ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക